ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിലവിൽ പുനരധിവാസത്തിലാണ്. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയുണ്ടായ ഗുരുതരമായ പരിക്കിൽ നിന്ന് അദ്ദേഹം ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണ്. ആയതിനാൽ നവംബർ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര അദ്ദേഹത്തിന് നഷ്ടമാകും.
അയ്യറുടെ പരിക്ക് ആദ്യം കരുതിയതിനേക്കാൾ ഗുരുതരമായിരുന്നുവെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഓക്‌സിജന്റെ അളവ് 50 ആയി കുറഞ്ഞു. “ഏകദേശം 10 മിനിറ്റ് നേരത്തേക്ക് അദ്ദേഹത്തിന് ശരിയായി നിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് പൂർണ്ണമായ ക്ഷീണം അനുഭവപ്പെട്ടു, സാധാരണ നിലയിലേക്ക് മടങ്ങാൻ കുറച്ച് സമയമെടുത്തു,” ബോർഡ് ഇൻസൈഡർ സ്ഥിരീകരിച്ചു.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ, അലക്സ് കാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കറ്റത്. പിന്നാലെ മൈതാനം വിട്ട താരകത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ച മാത്രമാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്.
തിരിച്ചെത്തിയതിന് ശേഷം, അയ്യർ മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിലാണ്, മത്സരത്തിന് തയ്യാറാകാൻ അദ്ദേഹത്തിന് ഒരു മാസത്തിലധികം സമയമെടുക്കും. “ബോർഡോ സെലക്ഷൻ പാനലോ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്, അതിനാൽ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള അദ്ദേഹത്തിന്റെ ലഭ്യത അനിശ്ചിതത്വത്തിലാണ്,” ബോർഡിന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.
Read more
നവംബർ 14 ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് ഏകദിന മത്സരങ്ങളിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.







