സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. 124 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 93 ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 30 റൺസിന്റെ വിജയം. 92 ബോളിൽ 31 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 17 ബോളിൽ 26 റൺസെടുത്തു. ധ്രുവ് ജുറേൽ 13 ഉം രവീന്ദ ജഡേജ 18 ഉം റൺസെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല.
തോൽവിക്ക് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയർന്നിരുന്നു. തുടർന്ന് ഇന്ത്യൻ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ചും പിച്ചിനെ അനുകൂലിച്ചും ഗൗതം ഗംഭീർ രംഗത്തെത്തുകയും ചെയ്തു. തങ്ങളുടെ ആവശ്യപ്രകാരമുള്ള പിച്ചാണ് ഒരുക്കിയതെന്നും പക്ഷേ ബാറ്റർമാർ സ്പിൻ ബൗളിങ്ങിനെതിരെ നന്നായി കളിച്ചില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി. ഇതിനെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.
ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:
“സ്വന്തം മണ്ണിൽ ഇത് വളരെ മോശം റെക്കോർഡാണ്. എല്ലാ ശക്തമായ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. എന്നിട്ടും പരാജയപ്പെട്ടു. ഞങ്ങൾ ആവശ്യപ്പെട്ട വിക്കറ്റ് ഇതാണെന്നും പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ട വിക്കറ്റ് ഇതല്ലെന്നും ഗംഭീർ പറഞ്ഞു. ടേണിങ് പിച്ചുകൾ വേണമെന്ന് ആവശ്യപ്പെടുന്നതിലെ തുടർച്ചയായ തെറ്റുകളിൽ നിന്ന് ടീം മാനേജ്മെന്റ് പഠിക്കുന്നില്ല”
Read more
“ആദ്യ ദിവസം മുതൽ പന്ത് തിരിയുകയാണ്. വർഷങ്ങളായി ഇത് തുടരുകയാണ് എന്നിട്ടും തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല. ഈ വിക്കറ്റ് ശരിയല്ല, ഈ പിച്ചിൽ ഞാൻ സ്റ്റമ്പ് ടു സ്റ്റംപ് ബൗൾ ചെയ്താലും എനിക്ക് പോലും ഒരു വിക്കറ്റ് ലഭിക്കും” ശ്രീകാന്ത് പറഞ്ഞു.







