ഏകദിന പരമ്പര: വെങ്കടേഷ് അരങ്ങേറും, ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച ബോളണ്ട് പാര്‍ക്കിലെ പാളില്‍ തുടക്കമാവും. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

ശിഖര്‍ ധവാന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ധവാനൊപ്പം രാഹുല്‍ ഇന്നിംഗ്‌സ ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പരില്‍ വിരാട് കോഹ്‌ലി തന്നെ. നാലാം നമ്പരിലേക്ക് സൂര്യകുമാറും ശ്രേയസ് അയ്യരും തമ്മിലാണ് മത്സരം. അഞ്ചാം നമ്പരില്‍ റിഷഭ് പന്ത് ഇറങ്ങും. ആറാം നമ്പരില്‍ അരങ്ങേറ്റ കളിക്കാരന്‍ വെങ്കിടേഷ് അയ്യരെ പ്രതീക്ഷിക്കാം.

Vijay Hazare Trophy 2021 - Venkatesh Iyer's dazzling 151 continues his  dream run

ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ പരീക്ഷിച്ചേക്കും. ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലുമായിരിക്കും സ്പിന്‍ ബോളിംഗിനു ചുക്കാന്‍ പിടിക്കുക. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍ എന്നിവര്‍ പേസ് നിരയില്‍ സ്ഥാനം പിടിക്കും. ഒരു സ്പിന്നറുമായാല്‍ മുന്നോട്ടു പോയാല്‍ ശര്‍ദുല്‍ താക്കൂര്‍ ടീമിലിടം പിടിച്ചേക്കും.

ഇന്ത്യന്‍ സമയം ബുധനാഴ്ച 1.30നാണ് ടോസ്. മല്‍സരം രണ്ടു മണിക്കു ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും മല്‍സരം തല്‍സമയം കാണാം.

ഇന്ത്യ സാധ്യത ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്/ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍,  യുസ്വേന്ദ്ര ചഹല്‍/ ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍.