IND vs SA: ഈ വിധി ഇന്ത്യ ചോദിച്ച് വാങ്ങിയത്..; ഈഡൻ ഗാർഡൻസിൽ സംഭവിച്ചത് വെളിപ്പെടുത്തി ​ഗാം​ഗുലി

ഈഡൻ ഗാർഡൻസിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടെ, ക്യൂറേറ്റർ സുജൻ മുഖർജിയെ ന്യായീകരിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യ ആഗ്രഹിച്ചതുപോലെയാണ് പിച്ച് തയ്യാറാക്കിയതെന്നും നാല് ദിവസത്തേക്ക് വെള്ളം നൽകാത്തപ്പോൾ ഒരു ഉപരിതലം സ്വാഭാവികമായി പെരുമാറുന്നത് ഇങ്ങനെയാണെന്നും ​ഗാം​ഗുലി പറഞ്ഞു.

ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ച് തന്നെയാണ് ഈ മല്‍സരത്തിലേത്. നാലു ദിവസം നിങ്ങള്‍ പിച്ച് നനയ്ക്കാതിരിക്കുകയാണെങ്കില്‍ ഇതായിരിക്കും സംഭവിക്കുക. പിച്ചിന്റെ പേരില്‍ നിങ്ങള്‍ക്കു ക്യുറേറ്ററായ സുജന്‍ മുഖര്‍ജിയെ കുറ്റപ്പെടുത്താനും സാധിക്കില്ല- ഗാംഗുലി വ്യക്തമാക്കി.

പിച്ചിന്റെ നിലവാരം ഇത്ര പെട്ടെന്ന് മോശമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ മോർൺ മോർക്കൽ സമ്മതിച്ചു. “സത്യം പറഞ്ഞാൽ, ഒരു വിക്കറ്റ് ഇത്ര പെട്ടെന്ന് മോശമാകുമെന്ന് ഞങ്ങൾ പോലും പ്രതീക്ഷിച്ചിരുന്നില്ല, ആദ്യ രണ്ട് മണിക്കൂറുകൾ കണ്ടപ്പോൾ അത് നല്ലൊരു വിക്കറ്റാണെന്ന് ഞങ്ങൾ എല്ലാവരും കരുതി. പക്ഷേ അത് വളരെ വേഗത്തിൽ മോശമായി, അത് അപ്രതീക്ഷിതമായിരുന്നു,” രണ്ടാം ദിവസത്തെ കളിക്കുശേഷം മോർക്കൽ പറഞ്ഞു.

Read more

ബാറ്റർമാരുടെ ശവപ്പറമ്പായി മാറിയ മത്സരം മൂന്ന് ദിവസത്തിൽ അവസാനിച്ചു. അതേസമയം, മത്സരത്തിൽ ഇന്ത്യ 30 റൺസിന് പരാജയപ്പെട്ടു. 124 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 93 ൽ അവസാനിച്ചു. 92 ബോളിൽ 31 റൺസെടുത്ത വാഷിം​ഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 17 ബോളിൽ 26 റൺസെടുത്തു. ധ്രുവ് ജുറേൽ 13 ഉം രവീന്ദ ജഡേജ 18 ഉം റൺസെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല.