IND vs SA: കുഴിച്ച 'കുഴി'യിൽ മൂക്കുംകുത്തി ഇന്ത്യ; ഈഡൻ ​ഗാർഡൻസിൽ നാണംകെട്ട് ​ഗംഭീറും സംഘവും

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുക എന്ന് കേട്ടട്ടില്ലേ അതിനാണ് കൊൽക്കത്തയിലെ ഈഡൻ ഡാർൻസ് സാക്ഷിയായത്. ഈഡൻ ഗാർഡ‍ൻസിലെ പിച്ച് എതിരാളികളെ മാത്രമല്ല തങ്ങളെയും വട്ടംകറക്കുമെന്ന് പരിശീലകൻ ​ഗൗതം ​ഗംഭീറും നായകൻ ​ശുഭ്മാൻ ​ഗില്ലും മനസിലാക്കേണ്ടകതായിരുന്നു. ആദ്യ ടെസ്റ്റിൽ 124 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 93 ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 30 റൺസിന്റെ വിജയം.

92 ബോളിൽ 31 റൺസെടുത്ത വാഷിം​ഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 17 ബോളിൽ 26 റൺസെടുത്തു. ധ്രുവ് ജുറേൽ 13 ഉം രവീന്ദ ജഡേജ 18 ഉം റൺസെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല.

നാല് വിക്കറ്റ് വീഴ്ത്തിയ സൈമൺ ഹാർമർ ആണ് ഇന്ത്യയെ തകർത്തത്. മാർക്കോ ജാൻസൺ, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ എയ്ഡൻ മാർക്രം ഒരു വിക്കറ്റും വീഴ്ത്തി.

Read more

രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 153 റൺസിന് ഓൾഔട്ടായിരുന്നു. ആദ്യ ടെസ്റ്റിലെ ആദ്യ അർധസെഞ്ചറി തികച്ച ബാവൂമയുടെ (136 പന്തിൽ 55*) മികവിലാണ് ദക്ഷിണാഫ്രിക്കയുടെ ലീഡ് 100 കടന്നത്.