'പൂജാരയുടെയും രഹാനെയുടെയും കാര്യത്തില്‍ കടുത്ത തീരുമാനം എടുക്കേണ്ടി വരും'

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മോശം പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യ രഹാനെയെയും പിടിച്ചനില്‍പ്പ് തുലാസിലായെന്ന് ദിനേശ് കാര്‍ത്തിക്. മികച്ച താരങ്ങള്‍ അവസരത്തിനായി കാത്ത് നില്‍ക്കുമ്പോള്‍ ഇത്തരത്തിരത്തില്‍ പരാജിതരാകുന്നത് അംഗീകരിക്കാനാവുന്നതല്ലെന്ന് കാര്‍ത്തിക് പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമില്‍ മൂന്നാം നമ്പരില്‍ കളിക്കുന്ന താരമാണ് പൂജാര. അവര്‍ ആ സ്ഥാനത്ത് കളിക്കുന്നത് അവരുടെ കഴിവും അവര്‍ കാണിച്ച പ്രകടനങ്ങളും കൊണ്ടും തന്നെയാണ്. പക്ഷേ അവരില്‍ വെച്ചിരിക്കുന്ന വിശ്വാസത്തിന് തോട്ടം തട്ടിയിരിക്കുകയാണ്. അവര്‍ രണ്ടുപേരും അതിനെക്കുറിച്ച് ബോധവാന്മാരാണെന്ന് എനിക്ക് വളരെ ഉറപ്പുണ്ട്.’

Why Dinesh Karthik took up commentary - Rediff Cricket

‘പൂജാരയും രഹാനെയും ഫോം വീണ്ടെടുത്തില്ലെങ്കില്‍ ദ്രാവിഡിന് കടുത്ത തീരുമാനമെടുക്കേണ്ടി വരും. കാരണം മറ്റ് കളിക്കാരുടെ കഴിവുകളും നമുക്ക് കാണേണ്ടതുണ്ട്. വിരാട് കോഹ്ലി മടങ്ങിയെത്തിയാല്‍ രണ്ടുപേരില്‍ ഒരാള്‍ക്ക് വഴിമാറേണ്ടിയതായി വരുമെന്ന് ഉറപ്പാണ്’ കാര്‍ത്തിക് പറഞ്ഞു.

No score is bigger than friendship': Fans brutally troll Pujara and Rahane  after yet another flop show | Cricket - Hindustan Times

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി പൂജാര വെറും മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. 33 പന്തുകള്‍ നേരിട്ടാണ് താരം വെറും മൂന്ന് റണ്‍സ് നേടിയത്. പിന്നാലെ ക്രീസിലെത്തിയ രഹാനെ ഗോള്‍ഡന്‍ ഡക്കാകുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ അനാവശ്യ ഷോട്ടിന് ശ്രമിച്ച രഹാനെ പുറത്തായി. ഒലിവിയറാണ് രണ്ട് പേരെയും മടക്കിയത്.