ദുര്‍ബലമായ ഈ ടീമിനെയും കൊണ്ട് ഡീന്‍ എല്‍ഗാര്‍ എന്ന നായകന്‍ ചരിത്രം കുറിക്കുമോ?

സുരേഷ് വാരിയത്ത്

ദക്ഷിണാഫ്രിക്കയുടെ ബാക്കിയുള്ള എട്ടു വിക്കറ്റുകള്‍ വീഴ്ത്തി, ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നം വിരാട് കോലിയുടെ ഇന്ത്യ സാക്ഷാത്ക്കരിക്കുമോ, അതോ താരതമ്യേന ദുര്‍ബലരെന്ന പേരില്‍ ഉള്ള ടീമിനെയും കൊണ്ട് ഡീന്‍ എല്‍ഗാര്‍ എന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ചരിത്രം കുറിക്കുമോ? രണ്ടായാലും കേപ്ടൗണില്‍ ഇന്ന് ഉത്തരം ലഭിക്കും.

കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ ബാറ്റര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ദയനീയ പരാജയമാവുന്ന കാഴ്ചയാണ് സീരീസിലുടനീളം കണ്ടത്. രാഹുലിന്റെ സെഞ്ചുറിയോടെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം കത്തിപ്പടര്‍ന്ന ഇന്ത്യന്‍ ബാറ്റിങ്ങ് തൊട്ടടുത്ത ദിനം തന്നെ എന്‍ഗിഡിയുടെ മുന്നില്‍ തല താഴ്ത്തി. ബൗളര്‍മാരുടെ മികവിലാണ് ആ ടെസ്റ്റ് ജയിച്ചത്.

India vs South Africa Highlights, 3rd Test, Day 1: SA reach 17/1 at Stumps,  trail IND by 206 runs; Kohli shines with 79 | Hindustan Times

കോലിയുടെ അഭാവത്തില്‍ ടീമിനെ ആദ്യമായി നയിച്ച രാഹുലിന് തോറ്റുകൊണ്ട് തുടങ്ങാനായിരുന്നു വിധി. ഫോമില്ലായ്മക്ക് ഒരു പാടു പഴി കേട്ട രഹാനെയും പൂജാരയും, വല്ലപ്പോഴും കിട്ടുന്ന അവസരം മുതലാക്കിയ ഹനുമ വിഹാരിയും പരിശ്രമിച്ചെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ ബൗളര്‍മാരുടെ സംഭാവന ഒന്നും ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ഉണ്ടായില്ല. ശാര്‍ദ്ദൂല്‍ താക്കൂറിന്റെ ഒറ്റയാള്‍ പ്രകടനം മാത്രം ആദ്യ ഇന്നിംഗ്‌സില്‍ വേറിട്ടുനിന്നു.

India vs South Africa, 1st Test Day 3 Highlights: IND 16/1, lead by 146  runs at Stumps | Cricket News – India TV

ഇന്ന് വിജയം നേടി ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് സമ്മര്‍ദ്ദം തരുന്നത് പുതിയ കണ്ടുപിടുത്തമായ കിഗാന്‍ പീറ്റേഴ്‌സനും ടെംബ ബാവുമയുമായിരിക്കും.. കൂടെ വാന്‍ഡര്‍ ഡ്യൂസനും പുതുമുഖം കൈല്‍ വെറെയ്‌നും ശ്രമിച്ചാല്‍, ശക്തമായ ഇന്ത്യന്‍ നിരയില്‍ നിന്ന് പരമ്പര നേടാന്‍ അവര്‍ക്കാവും. ”അണ്ടര്‍റേറ്റഡ് ക്യാപ്റ്റന്‍ ‘ എന്ന പേരില്‍ നിന്നുള്ള മോചനത്തിനായി എല്‍ഗാറിനും ഈ വിജയം അത്യാവശ്യമാണ്. ആരു ജയിച്ചാലും മാര്‍ക്കോ യന്‍സണ്‍, കിഗാന്‍ പീറ്റേഴ്‌സണ്‍, ഡി കോക്കിനു പകരക്കാരനായ വെറെയ്ന്‍ എന്നീ കണ്ടുപിടുത്തങ്ങളുടെയും നിര്‍ണായക സമയത്ത് ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന റിഷഭ് പന്തിന്റെയും സീരീസാണിത്. അജിങ്ക്യ രഹാനെയുടെയും ഒരു പക്ഷേ പൂജാരയുടെയും ഏറെക്കുറെ അവസാനത്തേതും.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്