അതിർത്തിയിൽ പാകിസ്ഥാൻ ഇന്ത്യ സംഘർഷം രൂക്ഷമായതോടെ ഇന്നലെ നടന്ന ഡൽഹി പഞ്ചാബ് മത്സരം ഉപേക്ഷിച്ചിരുന്നു. താരങ്ങളെ ഉടനെ തന്നെ അവിടുന്ന് മാറ്റുകയും സുരക്ഷാ ഉറപ്പാക്കുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കിയതിന് ശേഷം ഇന്നലെ രാത്രിയോടെയാണ് അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം ഉണ്ടായത്. ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുകയും ചെയ്തു. കരസേന, നാവികസേനാ, വ്യോമസേനാ എന്നിവർ ഇന്ത്യയുടെ സുരക്ഷാ വലയം സംരക്ഷിച്ചു.
Read more
ക്രിക്കറ്റിനെയും ഇന്ത്യ പാക് സംഘർഷം ബാധിച്ചു. ഐപിഎൽ താത്കാലികമായി നിർത്തി വെക്കുകയും, പാകിസ്ഥാൻ ലീഗായ പിഎസ്എൽ ദുബായിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോഴിതാ ഇതിഹാസ ക്രിക്കറ്റ് അമ്പയർ റിച്ചാർഡ് കെറ്റിൽബറോ പാകിസ്താനെ കളിയാക്കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. റസ്റ്റ് ഇൻ പീസ് പാകിസ്ഥാൻ (1947-2025) എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. ഈ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങയിൽ ട്രെൻഡിങ്.