IND VS NZ: ഗില്ലിന്റെയും ഗംഭീറിന്റെയും കാര്യത്തിൽ തീരുമാനമായി; വീണ്ടും നാണംകെട്ട റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ

ന്യുസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

മത്സരവം പരമ്പരയും തോറ്റതോടെ നാണംകെട്ട നേട്ടം കൈവരിച്ചിരിച്ചിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ ആദ്യമായി പരമ്പര തോൽക്കുന്ന ടീമായി ശുഭ്മാൻ ഗില്ലിന്റെ ഇന്ത്യ മാറി. നേരത്തെ ഇന്ത്യൻ മണ്ണിൽ കളിച്ച ഏഴ് പരമ്പരകളിലും ഇന്ത്യ തന്നെയായിരുന്നു വിജയിച്ചത്.

Read more

ഇന്ത്യക്കായി വിരാട് കോഹ്ലി 108 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 124 റൺസാണ് അടിച്ചെടുത്തത്. 57 പന്തിൽ രണ്ട് ഫോറും സിക്‌സും അടക്കം 53 റൺസാണ് നിതീഷ് കുമാർ നേടിയത്. കൂടാതെ ഹർഷിത് റാണ 43 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 52 റൺസും നേടി പൊരുതി.