ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം, ടി20 പരമ്പരയില്‍ നിന്ന് ഒരു കിവീസ് താരം കൂടി പിന്മാറി

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പരമ്പരയില്‍ നിന്ന് പിന്മാറി കിവീസ് പേസര്‍ കൈല്‍ ജാമിസണ്‍. നായകന്‍ കെയ്ന്‍ വില്യംസണും കഴിഞ്ഞ ദിവസം പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനു വേണ്ടിയാണ് ഇരുവരുടെയും പിന്മാറ്റം.

വില്യംസണ്‍ പിന്മാറിയതിനാല്‍ പേസര്‍ ടിം സൗത്തിയാണ് ടി20 പരമ്പരയില്‍ കിവീസിനെ നയിക്കുക. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ മത്സരത്തിന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയമാണ് വേദിയാകുന്നത്. രാത്രി ഏഴു മുതലാണ് മത്സരം.

New Zealand's IPL contingent joins team's training camp ahead of England  series

ഇന്ത്യയെ സംബന്ധിച്ച് ഒരു പുതിയ തുടക്കമാണ് ഇത്. ടി20 നായകനായി രോഹിത് ശര്‍മ്മയും പരിശീലകനായി രാഹുല്‍ ദ്രാവിഡും സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. അതിനാല്‍ത്തന്നെ വിജയത്തോടെ തന്നെ തുടങ്ങാനാകും ഇന്ത്യയുടെ ശ്രമം. കെഎല്‍ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

Image

വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ ടി20 പരമ്പരയില്‍ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഇല്ല. ഋതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവര്‍ പുതുമുഖങ്ങളായി ടീമിലുണ്ട്. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.