കിവീസിനെ ഒറ്റയ്ക്ക് ചുമലിലേറ്റി അജാസ്, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 17 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 11 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. ഇന്ത്യയ്ക്കിപ്പോള്‍ 405 റണ്‍സിന്‍രെ ലീഡുണ്ട്.

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാള്‍ – ചേതേശ്വര്‍ പൂജായ ഓപ്പണിംഗ് സഖ്യം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗി മികവ് തുടര്‍ന്ന മായങ്ക് അര്‍ദ്ധ സെഞ്ച്വറി നേടി.

Image

108 പന്തുകള്‍ നേരിട്ട മായങ്ക് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 62 റണ്‍സെടുത്തു. പൂജാര 97 പന്തുകള്‍ നേരിട്ട് ഒരു സിക്സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്‌സിലെ ഹീറോ അജാസ് പട്ടേലാണ് ഇരുവരെയും മടക്കിയത്.

Image

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 325 റണ്‍സെടുത്ത ഇന്ത്യ കിവീസിനെ വെറും 62 റണ്‍സിന് എറിഞ്ഞൊതുക്കി 263 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. പിന്നാലെ ന്യൂസിലന്‍ഡിനെ ഫോളോഓണിന് വിടാതെ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങുകയായിരുന്നു.