ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 425/4 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ സെഞ്ചുറി നേടി. കൂടാതെ ഓപണർ കെ എൽ രാഹുൽ അർദ്ധ സെഞ്ചുറി നേടി.
ഗിൽ രാഹുൽ സഖ്യത്തിന്റെ പ്രകടനം കൂടാതെ ടീമിനെ മുന്നോട്ട് നയിച്ച പാർട്ണർഷിപ്പായിരുന്നു ജഡേജ സുന്ദർ സഖ്യത്തിന്റെത്. ജഡേജ 107 റൺസും സുന്ദർ 101 റൺസും നേടി പുറത്താകാതെ നിന്നു. വാഷിംഗ്‌ടൺ സുന്ദറിന് അവസരങ്ങൾ നൽകുന്നില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരത്തിന്റെ പിതാവ് എം സുന്ദര്‍.
എം സുന്ദര്‍ പറയുന്നത് ഇങ്ങനെ:
Read more
‘വാഷിങ്ടണ്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പ്രകടനങ്ങളെകുറിച്ച് സംസാരിക്കാനും അഭിനന്ദിക്കാനും ആളുകള്‍ മനപൂര്‍വം മറക്കുകയും ഒഴിവാക്കുകയും ചെയ്യുകയാണ്. മറ്റുതാരങ്ങള്‍ക്ക് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുന്നു. എന്റെ മകന് മാത്രം അത് ലഭിക്കുന്നില്ല’, എം സുന്ദര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.







