IND VS ENG: നിങ്ങൾ കാണിക്കുന്നത് മണ്ടത്തരം, ആ താരം കളിച്ചില്ലെങ്കിൽ അടുത്ത കളിയും തോൽക്കും: രവി ശാസ്ത്രി

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

എന്നാൽ രണ്ടാം ടെസ്റ്റിൽ സ്റ്റാർ ബോളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകാൻ സാധ്യത എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അത് ഇന്ത്യക്ക് പണി ആകും എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലഅനുമായ രവി ശാസ്ത്രി.

രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:

ഇംഗ്ലണ്ടില്‍ മൂന്നു ടെസ്റ്റുകളിലായിരിക്കും കളിക്കുകയെന്നാണ് ജസ്പ്രീത് ബുംറ നേരത്തേ പറഞ്ഞത്. ഏതൊക്കെയാവും അദ്ദേഹം കളിക്കുന്ന ആ മൂന്നു ടെസ്റ്റുകളെന്നതാണ് ചോദ്യം. ബുംറ ഒരു ബ്രേക്ക് എടുക്കുകയാണെങ്കില്‍ അതു അടുത്തതിലായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ലോര്‍ഡ്‌സില്‍ തീര്‍ച്ചയായും കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കും”

രവി ശാസ്ത്രി തുടർന്നു:

” അടുത്തില്‍ ബ്രേക്കെടുത്തതിനു ശേഷം ബുംറ മൂന്നാമത്തേതിനു ലോർഡ്സിലേക്ക് പോകും. വീണ്ടുമൊരു ബ്രേക്ക്, അതിനു ശേഷം അവസാന ടെസ്റ്റില്‍ കളിക്കും. ഇങ്ങനെയായിരിക്കും അദ്ദേഹത്തിന്റെ പ്ലാന്‍. അടുത്ത ടെസ്റ്റില്‍ ബുംറ കളിച്ചില്ലെങ്കില്‍ ഇന്ത്യ പരമ്പരയില്‍ 0-2നു പിന്നിലാവും. അതാണ് വലിയ പ്രശ്‌നം. അടുത്ത ടെസ്റ്റില്‍ അദ്ദേഹം കളിക്കുക തന്നെയാണ് വേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്” രവി ശാസ്ത്രി പറഞ്ഞു.