ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 425/4 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ സെഞ്ചുറി നേടി. കൂടാതെ ഓപണർ കെ എൽ രാഹുൽ അർദ്ധ സെഞ്ചുറി നേടി.
ഗിൽ രാഹുൽ സഖ്യത്തിന്റെ പ്രകടനം കൂടാതെ ടീമിനെ മുന്നോട്ട് നയിച്ച പാർട്ണർഷിപ്പായിരുന്നു ജഡേജ സുന്ദർ സഖ്യത്തിന്റെത്. ജഡേജ 107 റൺസും സുന്ദർ 101 റൺസും നേടി പുറത്താകാതെ നിന്നു. എന്നാൽ സെഞ്ചുറിക്ക് മുൻപ് 15 ഓവർ ബാക്കി നിൽക്കേ ജഡേജയോട് മത്സരം ഡ്രോയിൽ അവസാനിപ്പിക്കാം എന്ന് ബെൻ സ്റ്റോക്സ് ആവശ്യപ്പെട്ടു. പക്ഷെ താരത്തിന്റെ ഓഫർ ജഡേജ നിരസിച്ചു മത്സരം തുടർന്നു. ഇതിലൂടെ തകർപ്പൻ സെഞ്ചുറികളാണ് സുന്ദറും ജഡേജയും നേടിയത്.
Read more
ആദ്യ ഓവറിൽ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ആത്മ വിശ്വാസം കൈവിടാതെ ഇന്ത്യ പോരാടുകയിരുന്നു. ഒടുവിൽ ജയത്തോളം പോന്ന സമനിലയും ഇന്ത്യ കൈക്കലാക്കി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 669 റൺസിന്റെ കൂറ്റൻ മറുപടി നൽകിയിരുന്നു.