ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.
നായകനായ ആദ്യ ടെസ്റ്റ് മത്സരം തന്നെ തോൽവി ഏറ്റുവാങ്ങിക്കൊണ്ടാണ് യുവ താരം ശുഭ്മൻ ഗിൽ ആരംഭിച്ചത്. എന്നാൽ താരത്തിന് ഇനിയും അവസരങ്ങൾ നൽകണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി.
രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:
Read more
” ഗില്‍ ഒരുപാട് പക്വത കൈവരിച്ച താരമാണ്. പ്രസ് കോണ്‍ഫറന്‍സുകളിലും മൈതാനത്തുമൊക്കെ അതിന്‍റെ നേര്‍സാക്ഷ്യങ്ങളുണ്ട്. അദ്ദേഹത്തെ മൂന്ന് വര്‍ഷം കൂടി ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണം. പരമ്പരയില്‍ എന്ത് സംഭവിച്ചാലും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കരുത്. അയാള്‍ക്ക് ടീമിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” രവി ശാസ്ത്രി പറഞ്ഞു.