ഇപ്പോൾ നടക്കുന്ന ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിനോട് അനുബന്ധിച്ച് നടന്ന പരിശീലനത്തിൽ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീർ പിച്ച് ക്യൂറേറ്ററുമായി നടന്ന വാക് തർക്കത്തിൽ ഇപ്പോഴും വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ്റർ സൗരവ് ഗാംഗുലി.
സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ:
“ഗംഭീര്‍ എന്തുകൊണ്ടാണ് അസ്വസ്ഥനായതെന്ന് എനിക്കറിയില്ല. ക്യാപ്റ്റന്മാരും പരിശീലകരും ഗ്രൗണ്ട് സ്റ്റാഫുകളുമായി ചര്‍ച്ചകളുണ്ടാവാറുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ചിലപ്പോള്‍ സന്തോഷമുള്ളതും ചിലപ്പോള്‍ അത്ര രസകരമാവാത്തതും ആവാറുണ്ട്. എന്റെ കാലത്തും അതുണ്ടായിട്ടുണ്ട്. ഇനി ഭാവിയിലും ഇത്തരം സംഭവങ്ങള്‍ നടക്കുകയും ചെയ്യും. അതിനെ നന്നായി ആഘോഷിക്കാതെ വിടുക. മത്സരത്തില്‍ ഇന്ത്യ നന്നായി കളിക്കാനും പരമ്പര സമനിലയാക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കാം” സൗരവ് ഗാംഗുലി പറഞ്ഞു.
Read more
അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 204 /6 വിക്കറ്റ് എന്ന നിലയിലാണ് നിൽക്കുന്നത്. ബാറ്റിംഗിൽ മുന്നിട്ട് നിന്നത് കരുൺ നായർ (52*), സായി സുദർശൻ (38) ശുഭ്മാൻ ഗിൽ (21) വാഷിംഗ്‌ടൺ സുന്ദർ (19*) റൺസ് നേടി. നിലവിലെ മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.







