ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റതിനാൽ ആദ്യ മത്സരം കളിക്കാൻ ഇറങ്ങാത്ത വിരാട് കോഹ്‌ലി തിരിച്ചുവന്നു എന്നതാണ് ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ മാറ്റം. താരത്തിന്റെ മടങ്ങിവരവിൽ യശ്വസി ജയ്‌സ്വാളിന് ടീമിലെ സ്ഥാനം നഷ്ടമായി. കോഹ്‌ലിയെ കൂടാതെ വരുൺ ചക്രവർത്തിയും ടീമിൽ എത്തി. കുൽദീപിന് പകരമാണ് വരുണിന്റെ വരവ്.
കോഹ്‌ലിയുടെ കാല്‍മുട്ടിന് ആദ്യ മത്സരത്തിൽ പരിക്ക് പറ്റുക ആയിരുന്നു. എന്തായാലും താരത്തിന്റെ വരവ് ഇന്ത്യക്ക് ആവേശ വാർത്തയാണ്. കെഎല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഇംഗ്ലണ്ട് ടീമിലേക്ക് വന്നാൽ മൂന്ന് മാറ്റങ്ങൾ ടീമിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (പ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി