ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.
ബോളിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും ഇന്ത്യൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്താൻ അവസരം ലഭിച്ചിട്ടും ഇന്ത്യക്ക് അത് ഉപയോഗിക്കാൻ സാധിച്ചില്ല. അതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് യശസ്‌വി ജയ്‌സ്വാളിനാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഉടനീളമായി താരം നാല് ക്യാച്ച് അവസരങ്ങളാണ് പാഴാക്കിയത്.
ആദ്യ ഇന്നിങ്സിൽ മികച്ച ബോളിങ് പ്രകടനം നടത്തിയ താരമാണ് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറ. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് പോലും നേടാൻ താരത്തിന് സാധിച്ചില്ല.
Read more
മത്സരം വിജയിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്. ” ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ പ്രധാന വെല്ലുവിളി ബുംറയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബുംമ്ര തന്റെ മികവ് തെളിയിക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ ബുംറയെ മാനേജ് ചെയ്യാനായി എന്നതാണ് വിജയത്തിന്റെ കാരണം. മറ്റ് ബോളർമാരെ ആക്രമിച്ച് നേരിട്ട് ബുംറയെ പ്രതിരോധിക്കുകയായിരുന്നു ഞങ്ങളുട തന്ത്രം” ബെൻ സ്റ്റോക്‌സ് പറഞ്ഞു.