'ശാര്‍ദ്ദുലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാണ്'; പ്രശംസിച്ച് രോഹിത്

തനിക്കൊപ്പം മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടാന്‍ ശാര്‍ദ്ദുല്‍ താക്കൂറിനും അര്‍ഹതയുണ്ടെന്ന് രോഹിത് ശര്‍മ. നാലാം ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ശാര്‍ദ്ദുല്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയും കളംനിറഞ്ഞിരുന്നു.

‘മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം തീര്‍ച്ചയായും കിട്ടിയത് എനിക്കാണ്. എങ്കിലും എനിക്ക് തോന്നുന്നത് എനിക്കൊപ്പം തന്നെ അവനും ഇതിന് അര്‍ഹനാണ് എന്നാണ്. മത്സരം വിജയിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ശാര്‍ദ്ദുല്‍ പുറത്തെടുത്തത്.അത്ര മികവോടെയാണ് അവന്‍ കളിച്ചത്. ഉജ്ജ്വലമായ വഴിത്തിരിവുകളാണ് മത്സരത്തില്‍ അവന്‍ തീര്‍ത്തത്. ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതടക്കമുള്ള നിര്‍ണായക ബ്രേക്ക് ത്രൂകളാണ് ശാര്‍ദ്ദുല്‍ മൈതാനത്ത് സൃഷ്ടിച്ചത്.’

Michael Vaughan Staggered By Decision To Pick Rohit Sharma Not Shardul  Thakur As MoM In The 4th Test

‘അവന്‍ പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം എങ്ങനെയാണ് ഞങ്ങള്‍ക്ക് മറക്കാന്‍ സാധിക്കുക. ഒന്നാം ഇന്നിംഗ്സില്‍ 31 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത ആ ബാറ്റിംഗ് മികവ് നിരവധി കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ടീമിന് ആവശ്യമുള്ള സവിശേഷ സന്ദര്‍ഭത്തില്‍ തന്നെ തന്റെ ബാറ്റിങ് മികവിനെ അടയാളപ്പെടുത്താന്‍ അവന് സാധിച്ചു’ രോഹിത് പറഞ്ഞു.