നിര്‍ണായക നിമിഷത്തില്‍ ഈ ചെയ്തത് ശരിയായില്ല; രോഹിത്തിന് എതിരെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മോശം ഷോട്ട് കളിച്ച് പുറത്തായ രോഹിത് ശര്‍മ്മയുടെ ശ്രദ്ധക്കുറവ് ചൂണ്ടിക്കാട്ടി ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍. ഇത്തരം ഷോട്ടുകളിലൂടെയാണ് രോഹിത് റണ്‍സ് നേടുന്നതെങ്കിലും അത്തരം ഷോട്ട് തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഷോട്ട് തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ജാഗ്രത കാട്ടാമായിരുന്നു. എല്ലാത്തവണയും അവന്‍ പുറത്താകുമ്പോള്‍ ഇത്തരമൊരു വിശകലനം നടക്കാറുണ്ട്. ഇത്തരം ഷോട്ടുകളിലൂടെയാണ് അവന്‍ റണ്‍സ് നേടുന്നത്. അതിനാല്‍ത്തന്നെ ഇത്തരം ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ അവനെ പിന്തുണയ്ക്കുന്നു. അവന്‍ പരിഗണിക്കേണ്ട ഒരേയൊരു കാര്യം കുറച്ചുകൂടി സെലക്ടീവ് ആകണമെന്നതാണ്’ വിക്രം റാത്തോര്‍ പറഞ്ഞു.

We Back Rohit Sharma to Play Pull Shot But he needs to be Little More Selective'

ആദ്യ ഇന്നിംഗ്സില്‍ തിളങ്ങിയ രോഹിത് ശര്‍മ രണ്ടാം ഇന്നിംഗ്സില്‍ നിരാശപ്പെടുത്തി. മാര്‍ക്ക് വുഡിന്റെ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് രോഹിത് കുടുങ്ങിയത്. സിക്സര്‍ നേടാനുള്ള രോഹിത്തിന്റെ ശ്രമം മൊയിന്‍ അലിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 36 ബോളില്‍ 21 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.