ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോറ്റ ഇന്ത്യയെ പലരും ഫേവറിറ്റുകളായി കാണുന്നത് അത്ഭുതപ്പെടുത്തുന്നു; തുറന്നടിച്ച് ഇംഗ്ലീഷ് താരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോറ്റ ഇന്ത്യയെ പലരും ഫേവറിറ്റുകളായി കാണുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഇംഗ്ലീഷ് മുന്‍ താരം നാസര്‍ ഹുസൈന്‍. നാട്ടില്‍ ഇംഗ്ലണ്ടാണ് കരുത്തരതെന്നും അവരാണ് തന്റെ ഫേവറിറ്റുകളെന്നും ഹുസൈന്‍ പറഞ്ഞു.

‘പലരും കരുതുന്നത് ഇന്ത്യയാണ് ഫേവറിറ്റുകളെന്നാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു സതാംപ്റ്റണില്‍ തോറ്റിട്ടും ഇന്ത്യയെയാണ് അവര്‍ ഫേവറിറ്റുകളായി പറയുന്നത്. പക്ഷേ അവര്‍ കരുതുന്നതിനേക്കാള്‍ വളരെ ഇഞ്ചോടിഞ്ച് പരമ്പരയായിരിക്കും ഇതെന്നാണ് എനിക്കു തോന്നുന്നത്. നാട്ടില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് റെക്കോര്‍ഡ് വളരെ മികച്ചതാണ്.’

Nasser Hussain on IPL 2021

‘ഇന്ത്യക്കു വീക്ക്നെസുകളില്ലെന്നു പറയാന്‍ സാധിക്കില്ല. ടീം സെലക്ഷന്‍ പ്രശ്നങ്ങള്‍ അവരെ അലട്ടാനിടയുണ്ട്. ശുഭ്മാന്‍ ഗില്‍ പരമ്പരയില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ആര്‍.അശ്വിനെയും രവീന്ദ്ര ജഡേജയെയും അവര്‍ക്കു എല്ലാ മല്‍സരങ്ങളിലും ഒരുമിച്ച് കളിപ്പിക്കാന്‍ കഴിയുമോ? ബോള്‍ മൂവ് ചെയ്യുന്ന ഇംഗ്ലീഷ് പിച്ചുകളില്‍ റിഷഭ് പന്തിന് എത്രത്തളം ഇംപാക്ടണ്ടാക്കാന്‍ കഴിയും? അതുകൊണ്ടു തന്നെ ഈ പരമ്പരയില്‍ തന്റെ ഫേവറിറ്റുകള്‍ ഇംഗ്ലണ്ടാണ്’ ഹുസൈന്‍ പറഞ്ഞു.

Image

ഒന്നാം ടെസ്റ്റില്‍ നിലവില്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. കെ.എല്‍ രാഹുലും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും അര്‍ദ്ധ സെഞ്ച്വറികളുമായി മിന്നിയ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 278 റണ്‍സെടുത്ത് 95 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടി. മൂന്നാം ദിനത്തിലെ മത്സരം മഴമൂലം നേരത്തേ നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 25 റണ്‍സ് എന്ന നിലയിലാണ്.