IND VS ENG: ഒന്ന് പേടിപ്പിച്ചല്ലോ കോഹ്‌ലി, ഇന്ത്യൻ ക്യാമ്പിൽ ആശങ്ക ഉണ്ടാക്കി വിരാട്; ആരാധകർക്ക് പുതുജീവൻ കിട്ടിയത് അപ്പോൾ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ വിരലിന് പരിക്കേറ്റ വിരാട് കോഹ്‌ലി കളം വിട്ടു. ഇംഗ്ലണ്ട് ബാറ്റിംഗിനിടെ 18-ാം ഓവർ വരെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും ശേഷം കോഹ്‌ലി മടങ്ങുക ആയിരുന്നു. വിരലിന് പരിക്കേറ്റ വിരാട് ഡ്രസിങ് റൂമിൽ തിരിച്ചെത്തിയെന്നും ഐസ്‌പാക്ക് പ്രയോഗിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ വെളിപ്പെടുത്തി.

“വിരലിന് പരിക്കേറ്റ വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ ഇല്ല, ചികിത്സയ്ക്കായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പരിക്കേറ്റ വിരലിൽ അദ്ദേഹം ഐസ്പാക്ക് വെച്ചിരിക്കുകയാണ്, ”മുൻ താരം പറഞ്ഞു. എന്തായാലും ആശങ്കൾക്ക് വിരാമം ഇട്ടുകൊണ്ട് കോഹ്‌ലി 31 ആം ഓവറിൽ ഗ്രൗണ്ടിൽ തിരിച്ചെത്തി ഫീൽഡിങ് തുടർന്നു.

മത്സരത്തിലേക്ക് വന്നാൽ കഴിഞ്ഞ മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം കോഹ്‌ലി ഇന്നലെ തിളങ്ങി 55 പന്തിൽ 7 ഫോറും 1 സിക്‌സും സഹിതം 52 റൺസ് നേടി. മികച്ച സ്ട്രോക്കുകളും ഷോട്ടുകളും കളിച്ച കോഹ്‌ലി കളം നിറഞ്ഞുതന്നെ നിന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 142 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കാൻ സാധിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 357 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷ് പട 34.2 ഓവറില്‍ 214 റണ്‍സിന് ഓള്‍ഔട്ടായി. 41 ബോളില്‍ 38 റണ്‍സെടുത്ത ടോം ബാന്‍റനും 19 ബോളില്‍ 38 റണ്‍സെടുത്ത ഗസ് അറ്റ്കിന്‍സണുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.

ഫില്‍ സാള്‍ട്ട് 21 ബോളില്‍ 23, ബെന്‍ ഡക്കറ്റ് 22 ബോളില്‍ 34, ജോ റൂട്ട് 29 ബോളില്‍ 24, ബാരി ബ്രൂക്ക് 26 ബോളില്‍ 19, ജോസ് ബട്ട്‌ലര്‍ 9 ബോളില്‍ 6, ലിയാം ലിവിംഗ്‌സ്റ്റണ്‍ 23 ബോളില്‍ 9, ആദില്‍ റഷീദ് 0, എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Latest Stories

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

ഐറിസ് ദേനയെ യുഎസ് വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തോ?; ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും ചോദ്യശരത്തില്‍; 11 മണിക്കൂര്‍ ലങ്കന്‍ അനുമതിയ്ക്കായി ദേന കാത്തുകിടന്നു

ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്; സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎമ്മുമെന്ന് വി ഡി സതീശന്‍

പൊങ്കാലയ്ക്ക് ശേഷം മാലിന്യം കുന്നുകൂടി കുന്നുകൂടി കിടക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാര്യങ്ങള്‍ ഭംഗിയായി നടന്നെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്ന് മേയര്‍

7ാം ദിവസം പിടിയില്‍, ജസ്‌ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ സിറിയക് വാഗമണിലെ റിസോര്‍ട്ടില്‍ അറസ്റ്റില്‍; മകനെ ഒളിവില്‍ പാര്‍പ്പിച്ച അച്ഛനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു

ഇറാനിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇസ്രയേലല്ല, യുഎസ്?; അന്വേഷണവുമായി സൈനിക ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ!

സുഖോയ് അപകടം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി