IND vs ENG: കോഹ്‌ലിയുടെ വിക്കറ്റ് എങ്ങനെ നേടാം?; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വിചിത്ര ഉപദേശവുമായി പനേസര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ഇനി ഒരാഴ്ചയില്‍ താഴെ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയുടെ ഭാഗ്യത്തിന്റെ ശക്തമായ താക്കോല്‍ വിരാട് കോഹ്ലിയാണെന്ന് ഇംഗ്ലീഷ് ശക്തിക്ക് നന്നായി അറിയാം. ഇപ്പോഴിതാ കോഹ്‌ലിയെ പുറത്താക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വിചിത്ര ഉപദേശം നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. സ്ലെഡ്ജ് ചെയ്താല്‍ കോഹ്‌ലിയുടെ വിക്കറ്റ് നേടാമെന്ന് പനേസര്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയെ പൂട്ടാന്‍ അവന്റെ വൈകാരികതയെ തളക്കണം. സ്ലെഡ്ജ് ചെയ്ത് ഈഗോ ഉണര്‍ത്തണം. ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെ സ്ലെഡ്ജ് ചെയ്യാന്‍ മടിക്കില്ല. ബെന്‍ സ്റ്റോക്സ് ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയ താരമാണ്.

ഈ വരികളിലൂടെ കോഹ്‌ലിയെ സ്ലെഡ്ജ് ചെയ്യണം. അത് അവനെ മാനസികമായി പ്രയാസമുണ്ടാക്കും. ജെയിംസ് ആന്‍ഡേഴ്സനെ ഉപയോഗിച്ച് ഇത് മുതലാക്കണം. റിവേഴ്സ് സ്വിംഗ് കോഹ്‌ലിയെ ബുദ്ധിമുട്ടിക്കും- മോണ്ടി പനേസര്‍ പറഞ്ഞു.

Read more

ടെസ്റ്റില്‍ ഏഴ് തവണയാണ് ആന്‍ഡേഴ്‌സണ്‍ കോഹ്‌ലിയെ പുറത്താക്കിയത്. ആന്‍ഡേഴ്‌സണെതിരെ 43.57 ശരാശരിയില്‍ 305 റണ്‍സാണ് കോഹ്ലി നേടിയത്. ആന്‍ഡേഴ്‌സണെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലിയുടെ പേരിലാണ്. ഇംഗ്ലീഷ് ടീം നിലവില്‍ അബുദാബിയില്‍ പരിശീലനത്തിലാണ്. 25നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.