ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിൽ നാടകീയ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയായത്. ആദ്യ ഇന്നിങ്സിൽ 407 ഓൾ ഔട്ടായ ഇംഗ്ലണ്ടിന്റെ സകല പ്ലാനുകളും ഇന്ത്യ തകർത്തിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ അമ്പയർ അവരെ വിജയിക്കാൻ സഹായിക്കുന്നു എന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ വാദം.
രണ്ടാം ഇന്നിങ്സിൽ യശസ്‌വി ജയ്‌സ്വാളിനെ എൽബിഡബ്ലിയുവിലൂടെ വിൽ ടങ് കുരുക്കിയിരുന്നു. അമ്പയർ ഔട്ട് വിളിച്ചതും, താരം കെ എൽ രാഹുലിനോട് സംസാരിച്ചതിന് ശേഷം ഡിആർസ് എടുക്കാൻ തീരുമാനിച്ചു. പക്ഷെ അപ്പോഴക്കും റിവ്യു വിളിക്കാനുള്ള ഡിആര്‍എസ് ടൈമറിലെ സമയവും അവസാനിച്ചു കഴിഞ്ഞിരുന്നു.
എന്നാല്‍ അംപയര്‍ റിവ്യു അനുവദിക്കുകയും ചെയ്തു. ടൈമര്‍ സ്‌റ്റോപ്പായി സെക്കന്റുകള്‍ക്കു ശേഷമാണ് ജയ്‌സ്വാള്‍ റിവ്യു പോയത്. ഇതു കണ്ട ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പ്രതിഷേധവുമായ അംപയറുടെ അടുത്തേക്കു കുതിച്ചെത്തി. ഏറെ നേരത്തെ വാദങ്ങൾക്ക് ശേഷം സ്റ്റോക്സ് മയപ്പെട്ടു. എന്നാൽ ഡിആർഎസിൽ ജയ്‌സ്വാൾ ഔട്ട് ആണെന്ന് കാണപ്പെട്ടു.
Read more
ഇംഗ്ലണ്ടിനായി ബാറ്റിംഗിൽ ഹാരി ഭ്രൂക്ക് (158) ജാമി സ്മിത്ത് (184) മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യക്ക് മേൽ ലീഡ് സ്കോർ ഉയർത്താൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നിലവിൽ 64 ഒന്ന് എന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപിച്ചത്. 28 റൺസുമായി ഓപണർ യശസ്‌വി ജയ്‌സ്വാൾ പുറത്തായി. നിലവിൽ ക്രീസിൽ നില്കുന്നത് കെ എൽ രാഹുൽ (28*), കരുൺ നായർ (7*) സഖ്യമാണ്.