ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും കളിയിൽ നിർണായക പ്രകടനം നടത്തി.
രണ്ടാം ടെസ്റ്റിൽ കാര്യമായ പ്രകടനം നടത്താൻ സാധിക്കാതെ പോയ താരമാണ് നിതീഷ് കുമാർ റെഡ്‌ഡി. അടുത്ത മത്സരത്തിൽ താരത്തിനെ കളിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം മൈക്കിൾ ക്ലാർക്ക്.
മൈക്കിൾ ക്ലാർക്ക് പറയുന്നത് ഇങ്ങനെ:
Read more
” നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യ എന്തു ചെയ്യുമെന്നാണ് ഞാന്‍ ആശ്ചര്യപ്പെടുന്നത്. അവനില്‍ തന്നെ അടുത്ത കളിയിലും അവര്‍ ഉറച്ചുനില്‍ക്കുമോ? ഈ മല്‍സരത്തില്‍ നിതീഷിനു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ അവനു എന്തു ചെയ്യാന്‍ സാധിക്കുമെന്നു നമ്മള്‍ കണ്ടിട്ടുള്ളതാണ്. തീര്‍ച്ചയായും ചില വിലപ്പെട്ട റണ്‍സ് നേടാന്‍ നിതീഷിനു സാധിക്കും. ആവശ്യമെങ്കില്‍ കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യാനും അവനു കഴിയും. എജ്ബാസ്റ്റണ്‍ ടെസ്റ്റിനു ശേഷം ഇന്ത്യ ആലോചിക്കുന്നത് നിതീഷിനെ കുറിച്ചു മാത്രമായിരിക്കും” മൈക്കിൾ ക്ലാർക്ക് പറഞ്ഞു.







