IND vs AUS: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20യിൽ സഞ്ജു കളിക്കാത്തത് എന്തുകൊണ്ട്?

ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഒരു ബാറ്റിംഗ് അവസരം മാത്രം ലഭിച്ച സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കി. പകരം ജിതേഷ് ശർമ്മയെ ഇന്ത്യ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിൽ സഞ്ജുവിന് മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി. പക്ഷേ താരം വെറും 2 റൺസ് നേടിയതിനാൽ ആ മാറ്റം പരാജയപ്പെട്ടു.

ഓപ്പണറായി മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജുവിനെ, ശുഭ്മാൻ ഗിൽ 2025 ലെ ഏഷ്യാ കപ്പിനായി ടി20 ടീമിലേക്ക് തിരിച്ചെത്തിയതിനെത്തുടർന്ന് തരംതാഴ്ത്തി. കോണ്ടിനെന്റൽ കപ്പിൽ സഞ്ജു ടീമിൽ തന്റെ സ്ഥാനം നിലനിർത്തിയെങ്കിലും, മാറുന്ന ബാറ്റിം​ഗ് പെസിഷനുകൾ താരത്തെ കുഴപ്പിച്ചു. മിച്ചൽ മാർഷിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരായ ഒരു പരാജയം ടീം മാനേജ്‌മെന്റിന് സഞ്ജുവിനെ പുറത്താക്കാനുള്ള കാരണമായി.

സഞ്ജുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ സാധാരണ പ്രകടനം കൊണ്ടല്ലെന്നും സാഹചര്യങ്ങളും ആവശ്യകതകളും കണക്കിലെടുക്കുമ്പോൾ തന്ത്രപരമായ നീക്കമാണെന്നും പറഞ്ഞുകൊണ്ട് ഇന്ത്യൻ മുൻ താരം പാർഥിവ് പട്ടേൽ ഈ നീക്കത്തെ ന്യായീകരിച്ചു.

ഓസ്ട്രേലിയൻ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, സീൻ അബോട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ.

Read more

ഇന്ത്യ പ്ലേയിംഗ് ഇലവൻ: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ