ഓസീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബോളിംഗ് തിരഞ്ഞടുത്തു. ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ജിതേഷ് ശർമ്മ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ടീമിലേക്ക് എത്തിയപ്പോൾ, സഞ്ജു സാംസൺ, കുൽദീപ് യാദവ്, ഹർഷിത് റാണ എന്നിവർ ടീമിന് പുറത്തായി. ഓസീസ് നിരയിൽ ജോഷ് ഹേസൽവുഡ് കളിക്കുന്നില്ല.
ഓസ്ട്രേലിയൻ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, സീൻ അബോട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ.
Read more
ഇന്ത്യ പ്ലേയിംഗ് ഇലവൻ: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ







