ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ മിച്ചൽല മാർഷ് ബോളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ആതിഥേയർ ടീമിൽ നാല് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വെടിക്കെട്ട് ബാറ്റർ ഗ്ലെൻ മാക്സ്വെൽ ഓസീസ് നിരയിലിറങ്ങും. സാംപ, ഫിലിപ്പ്, ഡ്വാർഷുയിസ് എന്നിവരും ടീമിലെത്തി.
ഓസ്ട്രേലിയൻ ടീംഃ മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷൂസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ആദം സാംപ
Read more
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ







