ഇമാമിന്റെ സെഞ്ച്വറി, അസഹറിന്റെ ഡബിള്‍ നഷ്ടം ; 24 വര്‍ഷത്തിന് ശേഷം നാട്ടില്‍ കിട്ടിയ ഓസീസിനെ പാകിസ്ഥാന്‍ അടിച്ചുചുരുട്ടി

്സുരക്ഷാഭീതിയുടെ പേരു പറഞ്ഞ് തങ്ങളുടെ നാട്ടില്‍ കളിക്കുന്നതില്‍ നിന്നും മാറി നിന്നിരുന്ന ഓസീസിനെ കാല്‍ നൂറ്റാണ്ടിന് ശേഷം നാട്ടില്‍ കിട്ടിയപ്പോള്‍ അടിച്ചുതകര്‍ത്ത് പാകിസ്ഥാന്റെ വരവേല്‍പ്പ്. ഓസ്ട്രേലിയയുടെ പാക് പര്യടനം കൊണ്ട് ശ്രദ്ധേയമായ പാകിസ്ഥാന്‍ ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ കുതിക്കുന്നത് കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ ഇമാം ഉള്‍ ഹക്കിന്റെ സെ്ഞ്ച്വറിയ്ക്ക് പിന്നാലെ അസ്ഹര്‍ അലിയ്ക്കും സെഞ്ച്വറി.

ആദ്യ ദിവസം സെഞ്ച്വറിയടിച്ച ഇമാം ഉള്‍ ഹക്ക്് 358 പന്തുകളില്‍ 157 റണ്‍സ് അടിച്ചപ്പോള്‍ വണ്‍ ഡൗണായി എത്തിയ സ്ഹര്‍ അലിയ്ക്ക് ഡബിള്‍ സെഞ്ച്വറി 15 റണ്‍സ് അകലത്തില്‍ നഷ്ടമായി. ഇരവുരം ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 200 റണ്‍സിന് മേലാണ് സ്‌കോര്‍ ചെയ്തത്. ഓസ്്‌ട്രേലിയന്‍ ബൗളിംഗിനെ ഇരുവരും അടിച്ചു പരത്തുകയായിരുന്നു.358 പന്തുകളില്‍ 16 ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഇമാം ഉള്‍ ഹക്ക് പറത്തിയപ്പോള്‍ അസ്ഹര്‍ അലി. 361 പന്തുകളിലാണ് 185 റണ്‍സ് എടുത്തത്. ഒടുവില്‍ ലബുഷാനേയുടെ പന്തില്‍ ഗ്രീന്‍ പിടിച്ചായിരുന്നു താരം പുറത്തായത്്. നേരത്തേ ഓപ്പണര്‍ അബ്ദുള്‍ ഷഫീക്ക് 44 റണ്‍സിന് ലീയോണിന്റെ പന്തില്‍ കമ്മിന്‍സ് പിടിച്ചായിരുന്നു പുറത്തായത്. 36 റണ്‍സ് എടുത്ത ബബര്‍ അസം റണ്ണൗട്ടുമായി.

പാകിസ്ഥാന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം 2009 ല്‍ ആക്രമണത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കുന്നത് മറ്റ് രാജ്യങ്ങള്‍ അവസാനിപ്പിച്ചിരുന്നു. അടുത്തിടെയാണ് പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ച് ഓസ്‌ട്രേലിയ കളിക്കാന്‍ തയ്യാറായത്. വന്‍ സുരക്ഷാ സംവിധാനം ഒരുക്കാമെന്ന ഉറപ്പിന്‌മേലായിരുന്നു കങ്കാരുപ്പട എത്തിയത്. നാലായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാകിസ്ഥാന്‍ കളി നടക്കുന്ന റാവല്‍പിണ്ടി സ്‌റ്റേഡിയത്തിന് ചുറ്റുമായി വിന്യസിപ്പിച്ചിരിക്കുന്നത്. 1994 ലായിരുന്നു ഓസ്‌ട്രേലിയ പാകിസ്ഥാനില്‍ അവസാനം ടെസ്‌റ്് പരമ്പര കളിച്ചത്.