മെലിഞ്ഞ താരങ്ങളെ മാത്രമാണ് വേണ്ടത് എങ്കിൽ ഒരു ഫാഷൻ ഷോയിൽ പോയി അവിടെ ഉള്ളവരെ ക്രിക്കറ്റ് പഠിപ്പിക്കുക, ഇന്ത്യൻ സെലെക്ഷൻ കമ്മിറ്റിക്ക് എതിരെ സുനിൽ ഗവാസ്‌ക്കർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഫോമിലുള്ള സർഫറാസ് ഖാനെ അവഗണിച്ചതിന് അഖിലേന്ത്യാ സീനിയർ സെലക്ഷൻ കമ്മിറ്റിക്കെതിരെ സുനിൽ ഗവാസ്‌കർ ആഞ്ഞടിച്ചു. ഇതിൽ കൂടുതൽ ടീമിലെത്താൻ ഒരു മനുഷ്യൻ എന്താണ് ചെയ്യേണ്ടതെന്നും ഇതിഹാസ താരം ചോദിച്ചു.

ശരീരത്തിന്റെ പേരിലും വന്നതിന്റെ പേരിലും സർഫറാസിനെ അവഗണിക്കുകയാണെങ്കിൽ ഇന്ത്യൻ സെലെക്ഷൻ കമ്മിറ്റിയിൽ ഉള്ളവർ ഒരു ഫാഷൻ ഷോയിൽ പോകണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ സെലെക്ടറുമാർ ആക്ഷേപിച്ചു. ക്രിക്കറ്റ് താരങ്ങളെ വിലയിരുത്തേണ്ടത് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്നാണ് വെറ്ററൻ താരം അഭിപ്രായപ്പെടുന്നത്.

രഞ്ജി ട്രോഫിയിൽ മണിക്കൂറുകളോളം ബാറ്റ് ചെയ്തിട്ടും ഒരു ക്ഷീണവും ഇല്ലാതെ കളിക്കുന്ന താരത്തിന് എവിടെയാണ് ഫിറ്റ്നസിന്റെ കുറവെന്നാണ് ഇന്ത്യ ടുഡേയിൽ സംസാരിക്കുകയായിരുന്നു ഗവാസ്‌കർ ചോദിക്കുന്നത്.

“നിങ്ങൾ മെലിഞ്ഞ താരങ്ങളെ മാത്രമാണ് നോക്കുന്നതെങ്കിൽ , ഒരു ഫാഷൻ ഷോയിൽ പോയി മറ്റ് ചില മോഡലുകളെ കണ്ടെത്തി അവരുടെ കൈകളിൽ ഒരു ബാറ്റും പന്തും കൊടുത്ത് അവരെ മെച്ചപ്പെടുത്താം. ക്രിക്കറ്റ് അങ്ങനെയല്ല പോകുന്നത്. നിങ്ങൾക്ക് എല്ലാ രൂപത്തിലും വലുപ്പത്തിലുമുള്ള ക്രിക്കറ്റ് താരങ്ങളുണ്ട്. വലുപ്പത്തിനനുസരിച്ച് ആരെയും വിലയിരുത്തരുത് . ”

സർഫ്രാസ് ഖാനെ ടീമിൽ എടുക്കാത്തതിന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യമാണ് ഇപ്പോൾ കാണുന്നത്.