ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

ഇന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് സഞ്ജു സാംസന്റെ തിരിച്ച് വരവിനായി. ന്യുസിലാൻഡിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിലും താരം ഫ്ലോപ്പായിരുന്നു. ഇന്ന് നടക്കാൻ പോകുന്ന മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

ഈ മോശം പ്രകടനത്തിൽ ഇപ്പോൾ സഞ്ജുവിന് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. സഞ്ജു രാജസ്ഥാൻ റോയൽസിൽ കളിച്ച അതേ രീതിയിൽ തന്നെ കളിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

Read more

‘ആദ്യ ഒന്നോ രണ്ടോ ഓവറുകള്‍ അതിജീവിച്ച് ക്രീസില്‍ സമയം ചെലവഴിക്കണം, വലിയ സ്‌കോറുകള്‍ക്ക് പകരം താളം കണ്ടെത്തണം, രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിരുന്ന രീതിയില്‍ ബാറ്റ് വീശി ആത്മവിശ്വാസം വീണ്ടെടുക്കണം’ രഹാനെ പറഞ്ഞു.