ലങ്കയിലേക്ക് വന്നാൽ കല്ലെറിയപ്പെടും എന്നുറപ്പാണ്, നീ വന്നാൽ ആളുകൾ നിന്നെ വെറുതെ വിടില്ല; ഷാക്കിബിന് വെല്ലുവിളിയുമായി ഏഞ്ചലോ മാത്യൂസിന്റെ സഹോദരൻ

‘ടൈംഡ് ഔട്ട്’ സാഗയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസന് കടുത്ത മുന്നറിയിപ്പുമായി ശ്രീലങ്കൻ ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസിന്റെ സഹോദരൻ ട്രെവിൻ മാത്യൂസ്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരം മൈതാനത്ത് നിരവധി ചൂടേറിയ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബ് അൽ ഹസന്റെ അപ്പീലിനെത്തുടർന്ന് വിചിത്രമായ പുറത്താകലിന് ഏയ്ഞ്ചലോ മാത്യൂസ് ഇരയായതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടൈംഡ്-ഔട്ട് പുറത്താകലിനും മൈതാനം സാക്ഷ്യം വഹിച്ചു.

രാജ്യാന്തര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററാണ് ഏഞ്ചലോ മാത്യൂസ്. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റർ പുറത്തായി, രണ്ടു മിനിറ്റിനകം അടുത്ത ബാറ്റർ പന്തു നേരിടാൻ തയാറാകണമെന്നാണ്. അല്ലെങ്കിൽ എതിർ ടീമിന് ടൈംഡ് ഔട്ട് ആവശ്യപ്പെടാം. മാത്യൂസ് ക്രീസിലെത്താൻ തന്നെ വൈകിയതിനാൽ മാത്യൂസിന്റെ ഹെൽമറ്റ് സ്‌ട്രാപ്പ് പൊട്ടിയത് കാര്യമാക്കുന്നില്ലെന്ന് അമ്പയർമാർ രേഖപ്പെടുത്തി. ഇതിന് മറുപടിയായി, വെറ്ററൻ താരം ഇതിന്റെ വീഡിയോ തെളിവുകൾ പോസ്റ്റ് ചെയ്യുകയും മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലും ഷാക്കിബ് അൽ ഹസനും ബംഗ്ലാദേശ് ടീമിനുമെതിരെ ആക്രമണം നടത്തുകയും ചെയ്തു.

ഷാകിബ് ചെയ്ത പ്രവർത്തിയെക്കുറിച്ച് ട്രാവിൻ മാത്യൂസ് ഡെക്കാൻ ക്രോൺസൈലിനോട് പറഞ്ഞു: “ഞങ്ങൾ വളരെ നിരാശരാണ്. ബംഗ്ലാദേശി ക്യാപ്റ്റന് സ്പോർട്സ് സ്പിരിറ്റ് ഇല്ല, മാന്യൻമാരുടെ കളിയിൽ മനുഷ്യത്വം കാണിച്ചില്ല. ഷാക്കിബിന് ശ്രീലങ്കയിൽ ഇനി സ്വാഗതം ഇല്ല. അദ്ദേഹം ഇവിടെ വന്നാൽ അന്താരാഷ്ട്ര അല്ലെങ്കിൽ എൽപിഎൽ മത്സരങ്ങൾ കളിക്കാൻ വന്നാൽ കല്ലെറിയപ്പെടും. അല്ലെങ്കിൽ അദ്ദേഹത്തിന് ആരാധകരുടെ ശല്യം നേരിടേണ്ടിവരും.

അതേസമയം തന്റെ പ്രവർത്തിയെ ന്യായീകരിക്കുകയാണ് ഷാകിബ് ചെയ്തത്. എന്റെ ടീമിലെ ഫീൽഡർമാരിൽ ഒരാളാണ് ഇപ്പോൾ നിങ്ങൾ വിക്കറ്റിനു വേണ്ടി അപ്പീൽ ചെയ്യുകയാണെങ്കിൽ മാത്യൂസ് ഔട്ടായിരിക്കുമെന്നു പറഞ്ഞത്. ഇതേ തുടർന്നു ഞാൻ അമ്പയറോടു അപ്പീൽ ചെയ്യുകയായിരുന്നു. നിങ്ങൾ കാര്യമായി തന്നെ പറഞ്ഞതാണോ ഇതെന്നും അപ്പീൽ പിൻവലിക്കുന്നുണ്ടോയെന്നും അമ്പയർ എന്നോടു ചോദിക്കുകയും ചെയ്തു.