150 പോലും എടുക്കില്ല എന്ന് കരുതിയ ടീം എങ്ങനെ 200 റൺസും കടന്ന് പോയെന്ന് ചോദിച്ചാൽ പറഞ്ഞാൽ മതി , ബാംഗ്ലൂർ ബോളറുമാരെ ലോർഡ് താക്കൂർ ഒന്ന് കണ്ടെന്ന്; ബോളറുമാരെ ശരിക്കും ചെണ്ടകളാക്കി താരത്തിന്റെ തകർപ്പൻ ബാറ്റിംഗ്

ഇന്ത്യയ്‌ക്കായി ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഷാർദുൽ താക്കൂർ തന്റെ അന്താരാഷ്ട്ര കരിയറിൽ കണ്ണഞ്ചിപ്പിക്കുന്ന ചില ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട്. ഓർഡറിൽ വളരെ താഴ്ന്ന നിലയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെങ്കിലും, റസ്റ്റിലും ഏകദിനത്തിലും ചേർന്ന് നാല് അർദ്ധസെഞ്ച്വറികൾ താക്കൂർ നേടുകയും അത്യാവശ്യ സന്ദർഭത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിന് ആവശ്യമായ ആഴം നൽകുകയും ചെയ്തു. മികച്ച സ്കോർ ഒകെ സ്വപ്നം എന്ന് ചിലപ്പോൾ വിചാരിക്കുമ്പോഴാണ് പലപ്പോഴും ലോർഡ് അവതരിക്കുന്നത്. ആവശ്യ സമയത്ത് ടീമിന്റെ രക്ഷകനായി അദ്ദേഹം കളിച്ച ചില ഇന്നിങ്‌സുകൾ ഇന്ത്യയെ പല വിജയങ്ങളും നേടാൻ സഹായിച്ചിട്ടുണ്ട് ഒന്നെങ്കിൽ ബാറ്റിംഗിൽ അല്ലെങ്കിൽ ബോളിങ്ങിൽ അയാൾ തിളങ്ങും. അതിനാലാണ് ബിസിസിഐ അയാളെ അത്രയധികം വിശ്വസിക്കുന്നതും അവസരങ്ങൾ നൽകുന്നതും.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിലും ഡൽഹി ക്യാപിറ്റൽസിലും ഒകെ തിളങ്ങിയ താക്കൂറിന്റെ ഒരു ട്രേഡിലൂടെയാണ് കൊൽക്കത്ത ടീമിലെത്തിക്കുന്നത്. അയാളെ പോലെ ഒരു ഓൾ റൗണ്ടറെ അവർക്ക് ആവശ്യം ആയിരുന്നോ എന്ന് ചോദിച്ചാൽ അല്ല, കാരണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരായ റസലും സുനിൽ നരേനു ഒകെ അവർക്കുണ്ട്. എന്തിരുന്നാലും അവർ താക്കൂറിനേ ടീമിലെടുത്തു.

എന്തായാലും പരിക്ക് കൊണ്ട് വലഞ്ഞ കൊൽക്കത്തയ്ക്ക് ഇന്നാണ് അയാളുടെ ഗുണം മനസിലായത്. ബാംഗ്ലൂരിനെതിരെ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 89 റൺസ് മാത്രമെടുത്ത് 5 വിക്കറ്റുകൾ നഷ്ടമായിരിക്കുന്നു അവസ്ഥയിൽ താക്കൂർ ക്രീസിലെത്തുന്നു. കൂടിപ്പോയാൽ ഒരു 150 റൺസ് കൂടുതൽ ഒന്നും ഈ ടീം നേടില്ല എന്ന് കൊൽക്കത്ത ആരാധകർ പോലും കരുതിയിരുന്ന അവസ്ഥയിലാണ് ലോർഡ് വന്നത്.

ടീമിലെ പ്രമുഖന്മാർക്ക് ഒന്നും സാധിക്കാത്ത കാര്യം അയാൾക്ക് സാധിച്ചു. വെറും 20 പന്തിലാണ് അയാൾ അർദ്ധ സെഞ്ചുറി നേടിയത്. ഈ സീസണിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി നേട്ടമായി ഇത് മാറി. അതുവരെ നന്നായി പന്തെറിഞ്ഞ ബാംഗ്ലൂർ ബോളറുമാരെ അയാൾ തളർത്തി. എല്ലാവര്ക്കും എതിരെ ആധിപത്യം പുലർത്തി. ആ ബാറ്റിൽ നിന്ന് അനായാസമായിട്ടാണ് സിക്‌സും ഫോറും ഒകെ പിറന്നത്.  ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 29 പന്തിൽ റൺസുമായി 68 താക്കൂർ മടങ്ങിയത് . ടീം സ്കോർ 204/ 7 എന്ന നിലയിൽ അവസാനിക്കുമ്പോൾ കൊൽക്കത്ത വിചാരിച്ചതിനേക്കാൾ ഇരട്ടിയിലധികം റൺസാണ് താക്കൂറും റിങ്കു സിങ്ങും തമ്മിലുളള കൂട്ടുകെട്ട് വഴിയാണ് കിട്ടിയത്.

ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ മറ്റുള്ളവർ തളർന്നപ്പോൾ അയാൾ രക്ഷകനായി. എന്നിട്ട് പറയുന്നു എന്നെ കളിയാക്കിയവർക്ക് മനസിലായല്ലോ എന്റെ റേഞ്ച് എന്ന് ..