'ടീം ജയിച്ചാൽ അവന്മാരുടെ കഴിവ്, തോറ്റാൽ പരിശീലകന്റെ കഴിവുകേട്, എന്റെ കരിയറിൽ ഇത്രയും മോശം ടീമിനെ കണ്ടിട്ടില്ല'; പാക് ടീമിനെതിരെ ഗാരി കിർസ്റ്റൺ

നിലവിലെ ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാകിസ്ഥാൻ. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ടി 20 ലോകകപ്പിലും നാണംകെട്ടാണ് പാകിസ്ഥാൻ പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമര്‍ശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോര്‍ഡിനും നേരെ ഉയരുന്നത്.

ഇപ്പോഴിതാ പാകിസ്താൻ ക്രിക്കറ്റിലെ അനാവശ്യ ഇടപെടലുകളെയും പ്രൊഫഷണലിസമില്ലായ്മയെയും തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ പരിശീലകൻ ഗാരി കിർസ്റ്റൺ രംഗത്ത്. ശ്രീലങ്കൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ പ്രതിക്കൂട്ടിലാക്കും വിധം അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

‘ടീം ഒരു മത്സരം പരാജയപ്പെടുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പരിശീലകന്റെ തലയിൽ കെട്ടിവെക്കുന്ന രീതിയാണ് പിസിബിക്കുള്ളത്. എന്നാൽ സത്യത്തിൽ ഭരണപരമായ പരാജയങ്ങൾ മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നത്. പരിശീലകർക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യില്ല’,