ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ ജയം സ്വന്തമാക്കിയിരുന്നു പഞ്ചാബ് കിങ്സ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. പ്രഭ്സിമ്രാന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും മികവിലാണ് പഞ്ചാബിന് വിജയികനായത്.
80 റൺസ് നേടിയ പ്രഭ്സിമ്രാന്റെ പ്രകടനവും 66 റൺസ് നേടിയ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനവുമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 39 പന്തിൽ രണ്ട് സിക്സറും 11 ഫോറുകളും അടക്കമാണ് സിമ്രാൻ 80 റൺസ് നേടിയത്. വെറും 35 പന്തിൽ നാല് സിക്സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്.
പഞ്ചാബ് കിംഗ്സിനെ മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് വേണ്ടി വാദിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. അവിശ്വസനീയമായ ഫോമിൽ കളിക്കുന്ന ശ്രേയസിനെ ഇനിയും ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ മാത്രം നഷ്ടമായിരിക്കുമെന്ന് അശ്വിൻ തുറന്നടിച്ചു.
Read more
“ഇത്രയൊക്കെ ചെയ്തിട്ടും ശ്രേയസ് അയ്യർ ഇപ്പോഴും ഇന്ത്യൻ ടി20 ടീമിന്റെയും നേതൃനിരയുടെയും ഭാഗമല്ലെങ്കിൽ, അത് അവരുടെ മാത്രം നഷ്ടമാണ്, അല്ലാതെ ശ്രേയസ് അയ്യരുടെയല്ല,” അശ്വിൻ വ്യക്തമാക്കി.







