അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
ഇപ്പോഴിതാ സഞ്ജു സാംസണ് മുന്നറിയിപ്പ് നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ടൂർണമെന്റിൽ മികച്ച തുടക്കം മാത്രമല്ല വലിയ ഇന്നിങ്സുകൾ കളിക്കണമെന്ന് സഞ്ജുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ശ്രീകാന്ത്.
Read more
’37 റൺസെടുത്ത ശേഷം പുറത്താകരുത്. ആ 37 റൺസ് എന്നത് 73 ആക്കി മാറ്റണം. നിങ്ങൾ അങ്ങനെ ചെയ്താൽ പിന്നെ ആർക്കും ടീമിൽനിന്നു പുറത്താക്കാൻ സാധിക്കില്ല. 30–40 റൺസും നേടിയത് ആളുകൾ പെട്ടെന്നു മറന്നുപോകും. സൂര്യകുമാർ യാദവ് കൂടി ഫോമായാൽ എതിരാളികളെ തകർത്തെറിയാൻ ഈ ബാറ്റിങ് ലൈനപ്പ് തന്നെ മതിയാകും’, ശ്രീകാന്ത് വ്യക്തമാക്കി.







