സഞ്ജു സിഎസ്കെയിൽ വന്നാൽ ധോണിയുടെ അവസാന ഐപിഎൽ സീസൺ അതായിരിക്കും; കാരണം ഇങ്ങനെ

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിനു മുമ്പായി മലയാളി താരം സഞ്ജു സാംസണെ തട്ടകത്തിലേക്ക് കൊണ്ട് വരാൻ പരിശ്രമിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നവംബർ 15 വരെയാണ് ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള അവസാന തിയതി. അതിനുള്ളിൽ നിലനിർത്തിയില്ലെങ്കിൽ താരങ്ങൾ ലേലത്തിൽ പോകും.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയാൽ എം എസ് ധോണിയുടെ അവസാന സീസൺ കൂടിയായിരിക്കും ഐപിഎൽ 2026. സഞ്ജുവിനെ കൊണ്ട് വരുന്നതിലൂടെ ഭാവിയിൽ ചെന്നൈക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാനെയും വിക്കറ്റ് കീപ്പറിനെയും ആണ് ലഭിക്കുക.

Read more

കൂടാതെ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനു മറ്റൊരു കാരണം കൂടെയുണ്ട്. സൗത്ത് ഇന്ത്യയിൽ ഇത്രയും ഫാൻ ബേസ് ഉള്ള താരമായ സഞ്ജു സാംസൺ ചെന്നൈയിൽ വന്നാൽ വൻ ആരാധക പിന്തുണയാകും ലഭിക്കുക. ധോണി വിരമിച്ചാൽ അദ്ദേഹത്തിന് പകരമായി വേറെ ഏത് താരം വന്നാലും ആ ലെഗസി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ല. അതിനാൽ തന്നെ സഞ്ജുവിന് ധോണി പടുത്തുയർത്തിയ ചെന്നൈയെ ഭാവി ഐപിഎലിലേക്ക് മികച്ച് രീതിയിൽ നയിക്കാൻ സാധിക്കും.