അടി, അടി, പൊരിഞ്ഞ അടി, റായിഡു ജാക്‌സൺ തർക്കം നീണ്ടു പോയിരുനെങ്കിൽ..വൈറൽ സംഭവം; വീഡിയോ

സൗരാഷ്ട്രയും ബറോഡയും തമ്മിലുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിനിടെ ഷെൽഡൺ ജാക്‌സണും അമ്പാട്ടി റായിഡുവും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. നിമിഷ നേരത്തിനുള്ളിൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

അമ്പയർമാരും ബറോഡയുടെ താരങ്ങളും ഇടപെട്ടാണ് ഒടുവിൽ റാങ്ക് ശാന്തമാക്കിയത്. ബറോഡയ്‌ക്കെതിരെ സൗരാഷ്ട്രയുടെ നാല് വിക്കറ്റ് വിജയം ഇതോടെ തന്നെ വാർത്തകളിൽ നിന്ന് തന്നെ മാറുകയും ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു.

സൗരാഷ്ട്ര ഇന്നിംഗ്‌സിന്റെ ഒമ്പതാം ഓവറിൽ ജാക്‌സൺ ക്രീസിലുണ്ടായിരുന്നപ്പോൾ കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന ബറോഡ ക്യാപ്റ്റൻ റായിഡു വിക്കറ്റ് കീപ്പർ ജാക്ക്സണുമായി ബന്ധപ്പെട്ട് എന്തോ ഒരു കമന്റ് പറഞ്ഞു.

ഡെലിവറികൾ നേരിടാൻ തയ്യാറെടുക്കാൻ ജാക്സൺ ഒരുപാട് സമയം കളയുന്നതുമായി ബന്ധപ്പെട്ട രീതിയാണ് റായ്ഡുവിന് ഇഷ്ടപ്പെടാതെ വന്നത്.എന്തായലും അത്ര നല്ല രീതിയില്ല അല്ല തർക്കങ്ങൾ പോയതെന്ന് വ്യക്തമാണ് വിഡിയോയിൽ.