ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കണമെങ്കില്‍ ഇന്ത്യ ഇക്കാര്യം പരിഗണിച്ചേ മതിയാകൂ; നിര്‍ദ്ദേശവുമായി പോണ്ടിംഗ്

അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കണമെന്ന് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനായി തങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് മാറ്റാന്‍ ഇന്ത്യ തയ്യാറാകണമെന്ന് റിക്കി പോണ്ടിംഗ് ആവശ്യപ്പെട്ടു.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്ത്യ ഇക്കാര്യം പരിഗണിച്ചേ മതിയാകൂ എന്ന പോണ്ടിംഗ് പറഞ്ഞു. അഹമ്മദാബാദ് ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഔദ്യോഗികമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാനാവൂ. അല്ലാത്ത പക്ഷം ശ്രീലങ്ക-ന്യൂസിലഡ് ടെസ്റ്റ് പരമ്പരയെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പ്രവേശനം.

ഫോമിലല്ലാത്ത ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് പോണ്ടിംഗ് പൂര്‍ണ പിന്തുണ അറിയിച്ചു. ‘ചാമ്പ്യന്‍’ കോഹ്ലി ഇന്ന് അധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്നില്ലായിരിക്കാം. എന്നാല്‍ അദ്ദേഹം തീര്‍ച്ചയായും തിരിച്ചുവരുമെന്ന് പോണ്ടിംഗ് പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 111 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്.

Read more

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനുള്ള ബാറ്റിംഗ് ലൈനപ്പില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ശരിയായ മാറ്റം വരുത്തിയില്ലെങ്കില്‍ ഡബ്ല്യുടിസി ഫൈനലിലെത്താനുള്ള അവരുടെ സാദ്ധ്യതകളെ ബാധിക്കുമെന്ന് പോണ്ടിംഗ് ആവര്‍ത്തിച്ചു. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആതിഥേയരെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു.