'ഇനി ഇവിടെ നിന്നാൽ ജയ്ഷാ കളിയാക്കും'; തോൽക്കുന്നതിന് മുൻപ് സ്ഥലം വിട്ട് മൊഹ്സിന് നഖ്‌വി

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ പിസിബി ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയും എത്തിയിരുന്നു. എന്നാൽ പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെടുന്നത് കാണാൻ നിൽക്കാതെ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്റ്റേഡിയം വിട്ടിരിക്കുകയാണ്. മത്സരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൊഹ്‌സിൻ നഖ്‌വിയുടെ കാർ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന വീഡിയോ വൈറലായിരുന്നു.

ടോസ് നഷ്ടപെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെ നഷ്ടമായി. പിന്നീട് ഇഷാൻ കിഷൻ 40 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 77 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചു. കൂടാതെ സൂര്യകുമാർ യാദവ് 32 റൺസും, ശിവം ദുബൈ 27 റൺസും, തിലക് വർമ്മ 25 റൺസും നേടിയതോടെ ഇന്ത്യൻ സ്കോർ 175-ൽ തീർന്നു.

Read more

ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. കൂടാതെ കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റുൾ വീതവും വീഴ്ത്തി.