അയാളെ വണ്‍ഡൗണില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും അയാൾ സ്വന്തമാക്കുമായിരുന്നു

കരിയറില്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലായേനെയെന്ന് ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ ആക്രമണോത്സുകത ഇന്ത്യാക്കാര്‍ കണ്ടതാണെന്നും കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മാരകമായ രണ്ടു സെഞ്ച്വറികള്‍ വന്നത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോഴാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

2005 ല്‍ പാകിസ്താനും ശ്രീല്കയ്ക്കും എതിരേയായിരുന്നു മഹേന്ദ്രസിംഗ് ധോണിയുടെ സെഞ്ച്വറികള്‍ കണ്ടത്. മൂന്നാം നമ്പറില്‍ 82 ശരാശരിയില്‍ 993 റണ്‍സ് അടി്ച്ച ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് 100 ആയിരുന്നു. എന്നാല്‍ വെറും 16 ഏകദിനത്തില്‍ മാത്രം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനായിരുന്നു ധോണിയ്ക്ക കഴിഞ്ഞത്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ആയിരുന്നു അദ്ദേഹത്തിന്റെ 10773 ഏകദിന റണ്‍സ് വന്നത്. പിന്നീട് ടീമിന്റെ ഫിനിഷര്‍ എന്ന നിലയിലേക്ക് മഹേന്ദ്രസിംഗ് ധോണിയുടെ റോള്‍ മാറുകയും ചെയ്തു.

Read more

ധോണി കാട്ടിത്തന്ന ഭീതിയില്ലായ്മയും ആക്രമണ സമീപനവും മൂന്നാം നമ്പറില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കാണാനാകുന്നില്ലെന്നും ഗംഭീര്‍ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനാകുന്നതിന് പകരം മൂന്നാം നമ്പറില്‍ ധോണി തുടരണമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു. ലോകക്രിക്കറ്റ് ഏറ്റവും മിസ്സാക്കിയ കാര്യങ്ങളില്‍ ഒന്ന് ധോണിയുടെ മൂന്നാം നമ്പറിലെ ബാറ്റിംഗായിരുന്നു. ലോകക്രിക്കറ്റിലെ ഒരുപക്ഷേ ഏറ്റവും വിഭിന്നനായ താരമായി മാറുമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു.