അവനുണ്ടായിരുന്നേല്‍ ഇന്ത്യ നക്ഷത്രം എണ്ണിയേനെ; പാകിസ്ഥാന് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ കാട്ടിയ വലിയ പിഴവ് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഹാര്‍ദിക് പാണ്ഡ്യയെപ്പോലൊരു താരമായ മുഹമ്മദ് വസിം ജൂനിയര്‍ പാകിസ്ഥാനുണ്ടായിട്ടും ഇന്ത്യക്കെതിരേ കളിപ്പിച്ചില്ലെന്നതാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഓസീസ് സാഹചര്യത്തില്‍ മുഹമ്മദ് വസീം ജൂനിയറെപ്പോലൊരു താരത്തെ അവര്‍ക്ക് അത്യാവശ്യമാണ്. അവന്‍ ഭേദപ്പെട്ട രീതിയില്‍ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ്. ഹര്‍ദിക് പാണ്ഡ്യയെപ്പോലെ ഗുണം ചെയ്യുന്ന താരമാണവന്‍.

വലിയ അനുഭവസമ്പത്തുള്ള താരമല്ല. എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കാനും ഒന്നോ രണ്ടോ ഓവറുകള്‍ നന്നായി ചെയ്യാനും കഴിവുണ്ട്. അവന്‍ ഇതിന് മുമ്പ് ഇന്ത്യക്കെതിരേ കളിച്ചിട്ടുമില്ല.

Read more

സിഡ്നിയില്‍ രണ്ട് സ്പിന്നര്‍മാര്‍ കുഴപ്പമില്ല. എന്നാല്‍ മറ്റ് വേദികളില്‍ അത് അധികം ഗുണം ചെയ്യില്ല. ഒന്നോ രണ്ടോ ഓവറുകള്‍ ചെയ്യാനും അതിവേഗത്തില്‍ 30 റണ്‍സെടുക്കാനും കഴിവുള്ള താരത്തെയാണ് ഓസീസ് പിച്ചില്‍ ആവശ്യമെന്നും ഗവാസ്കര്‍ പറഞ്ഞു.