ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ശേഷം ഇങ്ങനെ

2025-27 ലെ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ജൂലൈ 31 ന് ആരംഭിച്ച് ഇന്ന് അവസാനിച്ചു. പരമ്പര നിർണയിക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യ അറ് റൺസിന് ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര 2-2ന് സമനിലയിലാക്കി.

ജയത്തോടെ ഇന്ത്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലും നേട്ടമുണ്ടാക്കി. അഞ്ചാം ടെസ്റ്റിന് മുമ്പ്, ഇംഗ്ലണ്ട് 54.17 എന്ന എന്ന പോയിന്റ് ശതമാനവുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഇന്ത്യ 33.33 എന്ന പോയിന്റ് ശതമാനവുമായി നാലാം സ്ഥാനത്തായിരുന്നു. അഞ്ചാം മത്സരം ജയിച്ചതോടെ ഇന്ത്യ ഇം​ഗ്ലണ്ടിനെ നാലാം സ്ഥാനത്തേക്ക് തള്ളി മൂന്നാം സ്ഥാനം കൈയടക്കി.

നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 46.67 പിസിടിയും, നാലാമതുള്ള ഇം​ഗ്ലണ്ടിന് 43.33 പിസിടിയുമാണുള്ളത്. ഇരുടീമുകളും കളിച്ച് അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വീതം ജയിക്കുകയും രണ്ടെണ്ണം വീതം തോൽക്കുകയും ഒന്നിൽ സമനിലയിൽ പിരിയുകയും ചെയ്തു. പട്ടികയിൽ ഇന്ത്യയ്ക്ക് 28 ഉം ഇം​ഗ്ലണ്ടിന് 26 ഉം പോയിന്റാണുള്ളത്.

Read more

പട്ടികയിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 36 പോയിന്റും 100 എന്ന പോയിന്റ് ശതമാനവുമാണ് അവർക്കുള്ളത്. കളിച്ച മൂന്ന് ടെസ്റ്റിലും അവർ വിജയിച്ചു. രണ്ട് മത്സരങ്ങളിൽനിന്ന് ഒരു വിജയവും ഒരു സമനിലയുമുള്ള ശ്രീലങ്കയാണ് രണ്ടാം സ്ഥനത്ത്. 66.67 പോയിന്റ് ശതമാനമാണ് അവർക്കുള്ളത്.