ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: മിന്നും ജയം നേടിയിട്ടും ഇന്ത്യ തലപ്പത്തില്ല

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ നേട്ടമുണ്ടാക്കി.

ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ പോയിന്റ് ഇന്ത്യയ്ക്കാണെങ്കിലും വിജയശരാശരിയുടെ അടിസ്ഥാനത്തില്‍ വിന്‍ഡീസാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. 100 ശതമാനം വിജയശരാശരിയോടെ 12 പോയിന്റാണ് വിന്‍ഡീസിനുള്ളത്. പാകിസ്താനെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ നേടിയ ത്രസിപ്പിക്കുന്ന വിജയമാണ് വിന്‍ഡീസിനെ ഒന്നാം സ്ഥാനക്കാരാക്കിയത്.

WI Vs PAK, 1st Test, Day 4: Kemar Roach Guides West Indies To Thrilling  1-Wicket Win - Highlights

Read more

പട്ടികയില്‍ രണ്ടാമതായ ഇന്ത്യക്കു 14 പോയിന്റുണ്ടെങ്കിലും ശരാശരി 58.33 ആണ്. ഇംഗ്ലണ്ട് രണ്ടു പോയിന്റുമായി (ശരാശരി 8.33) മൂന്നാംസ്ഥാനത്താണ്. സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും രണ്ടു പേയിന്റ് വീതം വെട്ടിക്കുറച്ചിരുന്നു.