ലോക കപ്പിലെ മികച്ച പ്ലേയിംഗ് ഇലവന്‍: ഓസീസ് ആധിപത്യം, നാണംകെട്ട് ഇന്ത്യ

വനിതാ ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ആധിപത്യത്തോടെയാണ് ഓസ്ട്രേലിയന്‍ വനിതകള്‍ ലോകകിരീടം ചൂടിയത്. ടൂര്‍ണമെന്റിലെ എല്ലാ മത്സരത്തിലും എതിരാളിക്ക് ഒരു പഴുതും കൊടുക്കാതെ വിജയിക്കാന്‍ ടീമിന് സാധിച്ചിരുന്നു.

ആധികാരികമായ ഈ വിജയത്തിന് പിന്നാലെ ഐസിസി തിരഞ്ഞെടുത്ത മികച്ച ഇലവനിലും ഓസ്ട്രേലിയന്‍ വനിതകള്‍ തന്നെ ആധിപത്യം പുലര്‍ത്തി. നാല് ഓസ്ട്രേലിയന്‍ താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. ക്യാപ്റ്റന്‍ മെഗ് ലാനിങ്, സൂപ്പര്‍ താരം അലീസ ഹീലി,ബെത്ത് മൂണി, റെയ്ച്ചല്‍ ഹെയ്‌നസ് തുടങ്ങിയ താരങ്ങളാണ് ടീമിലുള്ളത്.

ഫൈനലില്‍ എത്തിയ ഇംഗ്ലണ്ടില്‍ നിന്നും രണ്ടും, ദക്ഷിണാഫ്രിക്കയില്‍ നിന്നും മൂണും, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടീമില്‍ നിന്ന് ഓരോ താരങ്ങളും അടങ്ങുന്നതാണ് സ്വപ്ന ഇലവന്‍.

Read more

ഇന്ത്യയില്‍ നിന്ന് ഒരു താരത്തിനും ഇടം നേടാന്‍ സാധിച്ചില്ല. ഇത് താരങ്ങളുടെ സ്ഥിരത കുറവിന്റെ പേരിലാണെന്ന് വിലയിരുത്തലുണ്ട്. മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍ അടങ്ങുന്ന പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്.