'വായ അടച്ചുവെച്ച് ഏല്‍പ്പിച്ചിരിക്കുന്ന ജോലി ചെയ്യൂ'; പെയ്‌നെ ഉപദേശിച്ച് മുന്‍ ക്യാപ്റ്റന്‍

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഓസീസ് നായകന്‍ ടിം പെയ്‌നിന്റെ മോശം സമീപനത്തെ വിമര്‍ശിച്ച് മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. പെയ്ന്‍ മിണ്ടാതിരുന്ന് സ്വന്തം ജോലി വൃത്തിയായി ചെയ്യുകയാണ് വേണ്ടതെന്ന് ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

“ടിം പെയ്ന്‍ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലത്. മിണ്ടാതിരുന്നു സ്വന്തം ജോലി ചെയ്യുകയാണു വേണ്ടത്. പെയ്‌നിലുണ്ടായിരുന്ന ഉത്തരവാദിത്വം ബുദ്ധിമുട്ടേറിയതായിരുന്നു. വിക്കറ്റ് കീപ്പറാകുകയെന്നതു തന്നെ കഷ്ടപ്പാടാണ്. അദ്ദേഹം ടീമിന്റെ കീപ്പറും ക്യാപ്റ്റനുമാണ്. അപ്പോള്‍ നിങ്ങള്‍ സംസാരിക്കേണ്ട ആവശ്യമില്ല. ചിന്തിക്കുകയായിരുന്നു വേണ്ടത്.”

Ian Chappell calls for climate change action, cricket and sport impact of changing weather

“ആര്‍. അശ്വിനുമായി പെയ്ന്‍ ഒന്നും സംസാരിക്കാതിരിക്കണമായിരുന്നു. പെയ്ന്‍ അശ്വിനെ ബുദ്ധിമുട്ടിച്ചപ്പോള്‍ അംപയര്‍ ഇടപെടണമായിരുന്നു. പെയ്‌നിന്റെ കാര്യത്തില്‍ മാത്രമല്ല, പുതിയ ക്രിക്കറ്റ് താരങ്ങളെല്ലാം ഇങ്ങനെയാണ്. ഇത് കളിയുടെ ഭാഗമാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണു എന്റെ അഭിപ്രായം” ചാപ്പല്‍ പറഞ്ഞു.

Australia vs India third Test: Tim Paine, Ravichandran Ashwin, stump mics, sledging, cricket news 2021, Matthew Wade | The Weekly Times

മൂന്നാം ടെസ്റ്റില്‍ ടിം പെയ്‌നും അശ്വിനും ചൂടേറിയ വെല്ലുവിളികളില്‍ ഏര്‍പ്പെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അശ്വിനും വിഹാരിയും ക്രീസില്‍ ഉറച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്നുവെന്ന് മനസിലാക്കിയ ഓസീസ് നായകന്‍ താരങ്ങളുടെ ഏകാഗ്രത തകര്‍ക്കാന്‍ ഓരോ ബോളിന് ശേഷവും പ്രകോപനം അഴിച്ചുവിടുകയായിരുന്നു.