എന്റെ പൊന്ന് മോനെ കോഹ്‌ലി നീ ഇല്ലെങ്കിൽ എനിക്ക് നല്ല പണി കിട്ടുമായിരുന്നു, ഡിവില്ലേഴ്‌സിനെ രക്ഷിച്ച് സൂപ്പർതാരം; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ പഞ്ചാബ് കിംഗ്‌സിനെതിരെ വിരാട് കോഹ്‌ലി മികച്ച അർദ്ധ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനൊപ്പം ഓപ്പണിംഗിന് ഇറങ്ങിയ കോഹ്‌ലി ടി20 ക്രിക്കറ്റിലെ തൻ്റെ 100-ാം അർദ്ധ സെഞ്ച്വറി നേടി. അർദ്ധ സെഞ്ച്വറി നേട്ടത്തോടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച കോഹ്‌ലി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുക മാത്രമല്ല തൻ്റെ അടുത്ത സുഹൃത്തായ എബി ഡിവില്ലിയേഴ്സിനെ വലിയ അപമാനത്തിൽ നിന്ന് രക്ഷിച്ചു.

കോഹ്‌ലിയെ ജോണി ബെയർസ്റ്റോക്ക് തുടക്കത്തിൽ തന്നെ ക്യാച്ച് എടുത്ത് പുറത്താക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ സ്ലിപ്പിൽ വളരെ എളുപ്പത്തിൽ ഉള്ള ക്യാച്ച് എടുക്കാനുള്ള അവസരം താരം നഷ്ടപ്പെടുത്തി. ആ സംഭവം നടക്കുമ്പോൾ ബാറ്റർ തൻ്റെ അക്കൗണ്ട് തുറന്നിരുന്നില്ല. 11 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 77 റൺസ് നേടിയ താരം വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതെ നിന്ന കോഹ്‌ലി എന്തായാലും രണ്ടാം മത്സരത്തോടെ ട്രാക്കിൽ തിരിച്ചെത്തിയിരിക്കുകയാണ്. വരും മത്സരങ്ങളിലും താരത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുമ്പോൾ തന്റെ ഭാഗത്ത് നിന്ന് ഏറ്റവും മികച്ച പ്രകടനം ഉണ്ടാകും എന്നാണ് കോഹ്‌ലിയും പറയുന്നത്.

ഡിവില്ലിയേഴ്‌സ് തൻ്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചത് ആർസിബിയ്‌ക്കൊപ്പം ആയിരുന്നു. മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സ്‌കോട്ട് സ്‌റ്റൈറിസുമായി അദ്ദേഹം മത്സരത്തിന് മുമ്പൊരു പന്തയം വച്ചു.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ- ഗുജറാത്ത് മത്സരത്തിൽ ചെന്നൈ ജയിച്ചപ്പോൾ ഡിവില്ലേഴ്‌സ് ചെന്നൈ ജേഴ്സി അണിയുമെന്നനായിരുന്നു പന്തയം. മറിച്ച് ബാംഗ്ലൂരിന് പഞ്ചാബിനെ തോൽപ്പിക്കാൻ കഴിഞ്ഞതോടെ ടൂർണമെൻ്റിൻ്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ സ്റ്റൈറിസ് ബാംഗ്ലൂർ ജേഴ്സി അണിയും

“ഇന്ന് വിരാട് കോലി എന്നെ രക്ഷിച്ചു. അല്ലെങ്കിൽ എനിക്ക് വലിയ പണി കിട്ടുമായിരുന്നു” എബി ഡിവില്ലിയേഴ്സ് പറഞ്ഞു.

അതേസമയം ജയത്തിലും കോഹ്‌ലി നിരാശനാണ്. തനിക്ക് കളിയിൽ വിജയം വരെ നിന്ന് ചെയ്‌സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നതിൽ നിരാശ ഉണ്ടെന്ന് കോഹ്‌ലി പറഞ്ഞു. കോഹ്‌ലി ടി20 ലോകകപ്പ് കളിക്കണോ എന്ന ചർച്ചയിലും താരം പ്രതികരിച്ചു.

ടി20 ക്രിക്കറ്റിന്റെ കാര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗെയിം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് എന്റെ പേര് ഇപ്പോൾ ചേർത്തിരിക്കുന്നതെന്ന് എനിക്കറിയാം. പക്ഷെ എനിക്ക് ഇപ്പോഴും ടി20 കളിക്കാൻ കഴിവുണ്ടെന്ന് എനിക്ക് തോന്നുന്നു- കോഹ്‌ലി പറഞ്ഞു