അടുത്ത ടി-20 ലോകകപ്പ് ഇന്ത്യക്കായി ഞാൻ നേടി കൊടുക്കും: ശശാങ്ക് സിങ്

ഈ വർഷം നടന്ന ഐപിഎലിൽ പഞ്ചാബ് കിങ്സിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് ശശാങ്ക് സിങ്. ഫൈനലിൽ ആർസിബിയുടെ കപ്പ് പ്രതീക്ഷകളെ തകർക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം കാലിടറി വീഴുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ശശാങ്ക് പഞ്ചാബിന്റെ മികച്ച താരമാണ്. എന്നാൽ ഇത് വരെയായി താരത്തിന് ഇന്ത്യൻ കുപ്പായം അണിയാനുള്ള അവസരം ലഭിച്ചിട്ടില്ല. അടുത്ത വർഷം നടക്കാൻ പോകുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്കായി കപ്പ് നേടി കൊടുക്കും എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ശശാങ്ക് സിങ് പറയുന്നത് ഇങ്ങനെ:

“ടീമിനെക്കുറിച്ചാണെങ്കിൽ പഞ്ചാബ് അടുത്ത വർഷത്തെ ഐ‌പി‌എൽ ഉയർത്തുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ വരാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പിൽ ഞാൻ കളിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടീമിന് വേണ്ടി ഞാൻ മത്സരങ്ങൾ ജയിക്കും. അത് എങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അത് നടക്കുമെന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു”

33 വയസായെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് കളിക്കാന്‍ അതൊരു തടസമാവില്ല. സൂര്യകുമാര്‍ യാദവ് ഇന്ത്യയ്ക്ക് കളിച്ചു തുടങ്ങിയത് 30-ാം വയസിലാണ്. അതേ സൂര്യകുമാർ ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റനാണ്. സൂര്യകുമാറിനെ മാത്രമല്ല‌ 41-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറിയ പ്രവീണ്‍ ടാംബെയും. ടാംബെയ്ക്ക് ഇന്ത്യക്ക് വേണ്ടി കളിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം 41-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറുമെന്ന് ആരെങ്കിലും കരുതിയിരുന്നോ” ശശാങ്ക് സിങ് പറഞ്ഞു.

Read more