ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസ് വിജയം. ഇതോടെ പരമ്പര 4 -1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക് പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും കാഴ്ച വെച്ചു.
പരമ്പരയിൽ ഉടനീളം ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ നടത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിൽ 17 പന്തിൽ 1 ഫോറും 4 സിക്‌സും അടക്കം 42 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ ഈ വർഷത്തെ ടി 20 ലോകകപ്പിൽ ഇന്ത്യക്ക് പ്രതീക്ഷകൾ വാനോളമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Read more
അവസാന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ 43 പന്തിൽ 6 ഫോറും 10 സിക്‌സും അടക്കം 103 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് 30 പന്തിൽ 4 ഫോറും 6 സിക്‌സും അടക്കം 63 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.







