ദ്രാവിഡും രോഹിതും നിർത്തിയ സ്ഥലത്ത് നിന്ന് ഞാൻ തുടങ്ങും, ഒരു വ്യത്യാസം ഉണ്ടാകും; തുറന്നടിച്ച് ലക്ഷ്മൺ

2022 ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിൽ അതിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടാവുന്ന പരമ്പരയാണ് കിവികൾക്ക് എതിരെ വരാനിരിക്കുന്നത്. ടി20 യും ഏകദിനങ്ങളും അടങ്ങുന്ന ഉഭയകക്ഷി പരമ്പര ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്കുള്ള യഥാർത്ഥ അവസരവും പരീക്ഷണവും ആയിരിക്കും.

സീനിയർ താരങ്ങൾ ലോകകപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങിയതിനാൽ, കിവീസിനെതിരായ പോരാട്ടത്തിൽ മധ്യനിരയിൽ ഒരു കൂട്ടം യുവ പ്രതിഭകൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടി20 ടീമിനെ നയിക്കുമ്പോൾ ധവാൻ ഏകദിനത്തിൽ ക്യാപ്റ്റനായി ചുമതലയേൽക്കും. മുൻ ഇന്ത്യൻ ബാറ്റിംഗ് താരവും നിലവിലെ എൻസിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണാണ് മുഖ്യ പരിശീലകനായി എത്തുന്നത്.

3 മത്സരങ്ങളുടെ ടി20 പരമ്പര വെള്ളിയാഴ്ച വെല്ലിംഗ്ടണിൽ തുടങ്ങും, മത്സരത്തിന് മുന്നോടിയായി, ലക്ഷ്മൺ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അവിടെ അവർ ഇന്ത്യയുടെ നിർഭയ ക്രിക്കറ്റ് ബ്രാൻഡിനെക്കുറിച്ച് ചോദിച്ചു. ലക്ഷ്മൺ പറഞ്ഞത് ഇങ്ങനെ,

” ടി20 ക്രിക്കറ്റ് സ്വാതന്ത്ര്യത്തോടെ കളിക്കണം, അതിന് റിസ്ക്ക് ഉണ്ടാകും. ഇനിയുള്ള കാലം അത് വേണം നമുക്ക്. സാഹചര്യങ്ങൾ നോക്കി അത് കളിക്കണം എന്ന് മാത്രം.”

Read more

എന്തായാലും രോഹിത്- ദ്രാവിഡ് നേതൃത്വത്തിൽ നടന്ന പേടിയില്ലാത്ത ക്രിക്കറ്റ് തുടരും എന്നാണ് ലക്ഷ്മണും പറയുന്നത്.